HOME
DETAILS

പഴശ്ശിക്ക് പറയാനുള്ളത് പോരായ്മ മാത്രം

  
backup
October 15 2018 | 07:10 AM

638159-2xfcx

ഇരിട്ടി: സഞ്ചാരികള്‍ ഒഴുകിയെത്തുന്നുണ്ടെങ്കിലും പരാധീനതകളില്‍ വീര്‍പ്പുമുട്ടുകയാണ് വിമാനത്താവള നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രം. പറഞ്ഞുവരുന്നതു പഴശ്ശി ഡാമും അതിനോടു ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രത്തിന്റെയും അവസ്ഥയാണ്. അവധി ദിനങ്ങളിലടക്കം സഞ്ചാരികള്‍ ഏറെയെത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ലായ്മായാണ് പഴശ്ശിയെ പിന്നോട്ടടിപ്പിക്കുന്നത്. ഇന്നലെ മാത്രം വിനോദ സഞ്ചാരികളായി എത്തിയത് നാലായിരത്തില്‍പ്പരം ആളുകള്‍.
സഞ്ചാരികള്‍ക്ക് മൂത്രശങ്ക ഉള്‍പ്പെടെ തീര്‍ക്കാനുള്ള ആധുനിക ശൗചാലയം കാടുകയറി നശിക്കുകയാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനായി പഴശ്ശി ഡാമിനോടു ചേര്‍ന്ന് ഡി.ടി.പി.സി നിര്‍മിച്ച ഉദ്യാനത്തോടനുബന്ധിച്ചുള്ള ശൗചാലയങ്ങളാണ് നശിക്കുന്നത്. ചെങ്കല്‍ ചെത്തി മനോഹരമായി നിര്‍മിച്ച കെട്ടിടത്തിനകത്താണ് ശൗചാലയങ്ങള്‍ നിര്‍മിച്ചത്. ഡി.ടി.പി.സി ആണ് ഇതിന്റെ കൈവശക്കാരെങ്കിലും ശൗചാലയ നവീകരണത്തിനു യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശകര്‍ക്കായി തുറന്നതോടെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞദിവസം വിമാനത്താവളം കണ്ട് മടങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പഴശ്ശി ഡാം കാണുന്നതിനായി എത്തിയെങ്കിലും പൊതുശൗചാലയ സൗകര്യമില്ലാത്തതിനാല്‍ ശൗചാലയത്തിനായി ഇറിഗേഷന്‍ വകുപ്പിന്റെ ഓഫിസ് ടോയ്‌ലറ്റും സമീപത്തെ ചില വീടുകളെയുമാണ് ആശ്രയിച്ചത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ശൗചാലയം കാടുകയറി നശിക്കുമ്പോള്‍ ഡി.ടി.പി.സി മറ്റൊരു ടോയ്‌ലറ്റ് ബ്ലോക്ക് ഉണ്ടാക്കി ലക്ഷങ്ങള്‍ പാഴാക്കിയെങ്കിലും ഇതുവരെ സന്ദര്‍ശകര്‍ക്കു തുറന്നുനല്‍കിയിട്ടില്ല.
കാടുകയറി നശിക്കുന്ന ടോയ്‌ലറ്റുകളില്‍ ചെറിയ അറ്റകുറ്റപ്പണി നടത്തിയാല്‍ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കെയാണ് ശൗചാലയ നിര്‍മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ ധൂര്‍ത്തും മറ്റൊരു വഴിക്കു നടക്കുന്നത്.
വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ വിനോദസഞ്ചാര മേഖലയെന്ന നിലയില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്താന്‍ സാധ്യതയുള്ള ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമായ പഴശ്ശി ഡാമും അനുബന്ധ പരിസരത്തും പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. അടിയന്തിരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് ടോയ്‌ലറ്റ് നവീകരണം നടത്തണമെന്ന ആവശ്യമാണ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago