HOME
DETAILS

കോളജ് അധ്യാപികയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

  
backup
August 01 2016 | 19:08 PM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-2

 

ഈരാററുപേട്ട:  കോളജില്‍ നടന്ന പരിപാടിയില്‍ ആലപിച്ച പാട്ടിലൂടെ അധ്യാപിക സമൂഹമാധ്യമങ്ങളില്‍ താരമായി. രാമപുരം മാര്‍ ആഗസ്തിനോസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ലല്ലൂ അല്‍ഫോന്‍സിന്റെ ആലാപനമാണ്  ശ്രദ്ദേയമായത്.  കോളജിലെ നവാഗതര്‍ക്കു നല്‍കിയ സ്വീകരണ പരിപാടിയില്‍ ലല്ലു പാടിയ കൂടെവിടെ എന്ന ചിത്രത്തിലെ ' ആടി വാ കാറ്റേ' എന്ന ഗാനം പരിപാടിയില്‍ പങ്കെടുത്തവരെല്ലാം പൂര്‍ണ നിശ്ശബ്ദതയോടെയാണ് കേട്ട് ആസ്വദിച്ചിരുന്നുപോയത്. അത് ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്വദേശി ആറ്റുകടവില്‍ അനൂപിന്റെ ഭാര്യയാണ് ഈരാററുപേട്ടചെമ്മലമറ്റം വരിക്കാനിക്കല്‍ വീട്ടില്‍ ലല്ലൂ അല്‍ഫോന്‍സ് .
ഈ ദമ്പതികള്‍ ഒന്ന് ചേര്‍ന്ന് പാടിയ മറ്റൊരു ഗാനം കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. തങ്ങളുടെ വിവാഹ സല്‍ക്കാര വേളയില്‍ അനൂപും ലാലുവും ഒരുമിച്ചു പാടിയ ഗാനം അന്ന് പ്രമുഖ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങള്‍ ആ ഗാനം ആസ്വദിച്ചു.പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ സംവിധാനം ചെയ്ത പൂമുഖപടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിലെ ' പൂങ്കാറ്റിനോടും കിളികളോടും കവിതകള്‍ ചൊല്ലി . എന്ന ഗാനമായിരുന്നു അന്ന് അവര്‍ പാടിയത്. വിവാഹ വിരുന്നിനെത്തിയവര്‍ക്കൊപ്പം സംവിധായകന്‍ ഭദ്രനുമുണ്ടായിരുന്നു ആ ഗാനം ആസ്വദിക്കുവാന്‍. അവരുടെ ഗാനത്തില്‍ മതിമറന്ന ഭദ്രന്‍, രണ്ടുപേര്‍ക്കും തന്റെ അടുത്ത സിനിമയില്‍ പാട്ടു പാടുവാനുള്ള ഓഫറും നല്‍കിയിരുന്നു.
വിവാഹത്തിന്റെ ആലോചനകള്‍ തുടങ്ങിയപ്പോഴെ ഇരുവരും ഒറ്റ ഡിമാന്‍ഡെ വച്ചുള്ളു. പങ്കാളിയ്ക്ക് അല്‍പസ്വല്‍പം സംഗീതവാസനയൊക്കെ വേണം. ആ അന്വേഷണത്തിനൊടുവില്‍ കുടുബങ്ങള്‍ തമ്മില്‍ പരിചയമുള്ള ഇരുവരുടെയും വീട്ടുകാര്‍ ഇവരെ ഒന്നിപ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  6 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  6 days ago