പൊള്ളപ്പൊയിലിലും കൈതക്കാടും ശാസ്ത്രവിസ്മയം വിടര്‍ന്നു
ചെറുവത്തൂര്‍: ശാസ്ത്രപരീക്ഷണങ്ങളിലൂടെ ശാസ്ത്രതത്വങ്ങള്‍ മനസിലുറപ്പിച്ചു രക്ഷിതാക്കളും വിദ്യാര്‍ഥികളും. കൈതക്കാട് എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായും പൊള്ളപ്പൊയില്‍ എ.എല്‍.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായും ശാസ്ത്ര പരീക്ഷണക്കളരി ഒരുക്കി.
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതിയുടെ ഭാഗമായാണ് 'ഞങ്ങളും ശാസ്ത്രത്തോടൊപ്പം' പദ്ധതി നടപ്പാക്കുന്നത്. ക്ലാസ് മുറികളില്‍ ഓരോ കുട്ടിക്കും ശാസ്ത്ര പരീക്ഷണങ്ങള്‍ സ്വയം നടത്താനും അവയുടെ ശാസ്ത്രീയ വശങ്ങള്‍ കൃത്യമായി ഉറപ്പിക്കാനുമാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ ഒരുക്കിയത്.
ലഘുപരീക്ഷണശാലകള്‍ ഓരോ ക്ലാസ് മുറിയിലും രൂപപ്പെടുന്നതിനോടൊപ്പം ഓരോ കുട്ടിയും ശാസ്ത്രത്തിന്റെ കൂട്ടുകാരായി മാറുകയാണ് ഈ പദ്ധതിയിലൂടെ.
പ്രദീപ് കൊടക്കാട് പരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷനായിരുന്നു.
ബി.ആര്‍.സി ട്രെയിനര്‍ പി. വേണുഗോപാലന്‍, പ്രധാനധ്യാപിക പി. ജയശ്രീ, എം. അബ്ദുല്‍സമദ്, എം.പി ജയന്‍, കെ.പി വിശ്വനാഥന്‍, കെ. പ്രസന്ന, പി. ചന്ദ്രിക, ജസീറാ ബിന്ദു, കെ. വിജയ സംസാരിച്ചു.
പൊള്ളപ്പൊയിലില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം.കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വിനയന്‍ പിലിക്കോട് പരീക്ഷണങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."