നിയന്ത്രണം വിട്ട കാര്‍ പെട്ടിക്കട ഇടിച്ച് തകര്‍ത്തു
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി പൊലിസ് സ്റ്റേഷന് മുന്നില്‍ നിയന്ത്രണം വിട്ട മാരുതി ഡിസയര്‍ കാര്‍ പെട്ടി കടയിലേക്ക് ഓടി കയറിയത് വലിയ പരിഭ്രാന്തി പരത്തി. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പെട്ടി കടയ്ക്ക് സമീപം നിന്നിരുന്ന വൈദ്യുതി പോസ്റ്റുകളിലൊന്ന് കാര്‍ ഇടിച്ചു തകര്‍ത്തു.
നിരവധി സ്ഥാപനങ്ങളിലേക്ക് വൈദ്യുതി കടുന്നു പോകുന്ന പോസ്റ്റുകളില്‍ കാര്‍ ഇടിക്കാതിരുന്നതും പെട്ടിക്കടയുടെ സമീപം ആരും ഇല്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. കാര്‍ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചതിരിഞ്ഞ് 3.45 ഓടെയാണ് അപകടം നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അംഗ പരിമിതനും സമത്വ വികലാംഗ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ഇ. രാമന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന പെട്ടിക്കട എറണാംകുളത്ത് നിന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് പോവുകയായിരുന്നു കാര്‍. ഡ്രൈവര്‍ ഉറക്കങ്ങിയതാണ് അപകട കാരണം. വടക്കാഞ്ചേരി പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."