HOME
DETAILS

ബീഫ് ഫെസ്റ്റിനെതിരേ ബി.ജെ.പി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു

  
backup
June 04 2017 | 21:06 PM

%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ac%e0%b4%bf-%e0%b4%9c

 

എരുമപ്പെട്ടി: വരവൂര്‍ തിച്ചൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ബീഫ് ഫെസ്റ്റിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മില്‍ക്ക് ഫെസ്റ്റ് നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സ്ഥലത്ത് വന്‍ പൊലിസ് സംഘം നിലയുറപ്പിച്ചതിനാല്‍ സംഘട്ടനം ഒഴിവാകുകയായിരുന്നു. തിച്ചൂര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തീച്ചൂര്‍ കുളം സെന്ററില്‍ ബീഫ് ഫെസ്റ്റും നോമ്പുതുറയും സംഘടിപ്പിച്ചത്.
1എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ച് ബി. ജെ.പി പ്രവര്‍ത്തകര്‍ പ്രതിരോധവുമായി രംഗത്തെത്തുകയായിരുന്നു. ബീഫ് ഫെസ്റ്റ് ബി.ജെ.പി തടയുമെന്ന് ശ്രുതി പരന്നതോടെ നിരവധി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിച്ചുരില്‍ എത്തിയിരുന്നു. ഇത്തരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടി.
സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുന്നംകുളം സി.ഐ. രാജേഷ്. കെ. മേനോന്‍, എരുമപ്പെട്ടി എസ്.ഐ മനോജ്.കെ.ഗോപി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തിയിരുന്നു. പൊലിസ് കര്‍ശന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഇരു വിഭാഗവും സംയമനം പാലിച്ചത്. തുടര്‍ന്ന് ബീഫ് ഫെസ്റ്റിനെതിരെ ബി.ജെ.പി മില്‍ക്ക് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. ഇരുവിഭാഗത്തിലെ നേതാക്കള്‍ പരസ്പരം വെല്ലു വിളിക്കുകയും പ്രവര്‍ത്തര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊമ്പ് കോര്‍ക്കുകയും ചെയ്തു.
ഇത് ദീര്‍ഘ സമയം പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് ഇരുവിഭാഗത്തിനുമിടയില്‍ നിലയുറപ്പിച്ചതിനാല്‍ അക്രമ സംഭവങ്ങള്‍ ഉണ്ട@ായില്ല. ബീഫ് ഫെസ്റ്റ് യൂത്ത്‌കോണ്‍ഗ്രസ് ആലത്തൂര്‍ ലോക സഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഷാനവാസ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് വാപ്പുട്ടി വിരുട്ടാണം അധ്യക്ഷനായി. കെ.എസ്.യു ജില്ലാ സെക്രട്ടറി മുഷ്താക്ക് അലി, എം.വീരേന്ദ്രന്‍, എം.രവീന്ദ്രന്‍, അഡ്വ.ഉണ്ണികൃഷ്ണന്‍, ഷംനാസ് അണ്ടേ@കാട്ടില്‍, മണികണ്ഠന്‍ തിച്ചൂര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago