സേവനത്തോടൊപ്പം പ്രളയബാധിതര്‍ക്ക് പ്രാര്‍ഥനയുമായി മിനായില്‍ വിഖായ ക്യാംപ്
മിനാ: ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ വിവിധ ദേശക്കാരായ അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ക്കു വിഖായ വളണ്ടിയര്‍മാര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനം സ്തുത്യര്‍ഹമാണെന്നു സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
അറഫയില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടപ്പോള്‍ ഭയവിഹ്വലരായ ഹാജിമാര്‍ക്കു വിഖായ വളണ്ടിയര്‍മാരുടെ സേവനം ഏറെ ആശ്വാസം പകര്‍ന്നതായി അദ്ദേഹം പറഞ്ഞു.
മിനായിലെ വിഖായ ക്യാംപില്‍ നടന്ന 'വിഖായ മീറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷനായി.
കേരളത്തില്‍ പ്രളയബാധിതര്‍ക്കു വേണ്ടി ചടങ്ങില്‍ പ്രത്യേക പ്രാര്‍ഥന നടത്തി.
ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണവും മിര്‍ഷാദ് യമാനി ചാലിയം ആമുഖപ്രഭാഷണവും നടത്തി.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, അബ്ദുറഷീദ് ഫൈസി വെള്ളായിക്കോട്, ഡോ. ജാബിര്‍ ഹുദവി, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ പ്രസംഗിച്ചു. വിശിഷ്ട സേവനത്തിനു സഊദി സര്‍ക്കാരിന്റെ പ്രശംസ പിടിച്ചു പറ്റിയ വിഖായ വളണ്ടിയര്‍ കബീര്‍ കാസര്‍കോടിനെ ചടങ്ങില്‍ ആദരിച്ചു.
എസ്.ഐ.സി നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് സെക്രട്ടറി അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി സ്വാഗതവും ക്യാംപ് അമീര്‍ മുസ്തഫ ദാരിമി ജിസാന്‍ നന്ദിയും പറഞ്ഞു.
ദില്‍ഷാദ് കാടാമ്പുഴ, മുനീര്‍ ഫൈസി, അന്‍വര്‍ ഹുദവി, ഫരീദ് ഐക്കരപ്പടി, അബ്ദു റഷീദ് മണിമൂളി, നൗഫല്‍ ഫൈസി ഖമീഷ് മുശൈത്, സലിം നിസാമി ജിദ്ദ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."