ഏക സിവില്‍കോഡ് ബഹുസ്വരതക്കെതിരായ ഫാസിസ്റ്റ് അജണ്ട: ബാലചന്ദ്രന് വടക്കേടത്ത്
വാടാനപ്പള്ളി: ഏക സിവില്‍കോഡിനു വേണ്ടിയുള്ള വാദത്തിനു പിന്നില്‍ ബഹുസ്വരതക്കെതിരായ ഫാസിസ്റ്റ് അജണ്ടയാണെന്ന് ബാലചന്ദ്രന് വടക്കേടത്ത്. മുസ്ലിം യൂത്ത് ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ ഭാഷാ സമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് നന്മ മാത്രം നല്കി കടന്നു പോയ ചരിത്രത്തിലെ അപൂര്‍വതയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു.
എം.എം ഹനീഫ സ്മാരക സൗധം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ദില്‍ഷാദ് അധ്യക്ഷനായി. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എ.എം സനൗഫല്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും നൗഷാദ് തെരുവത്ത് ഭാഷാ സമര അനുസ്മരണവും നടത്തി. കെ.എം അബ്ദുള്ള, ഇ.എസ് മുഹമ്മദ് അനീഷ്, പി.എ സുലൈമാന്‍, നിസാര്‍ മരുതയൂര്, ടി.പി സുബൈര്‍ തങ്ങള്‍, നിസാം വാടാനപ്പള്ളി, പി.ച്ച് ഖാലിദ്, അറക്കല്‍ അന്‍സാരി സംസാരിച്ചു. പി.എ മുജീബ് സ്വാഗതവും, സി.എസ് ഷബീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."