ദുരിതാശ്വാസ ക്യാംപിലെ കെട്ടിക്കിടന്ന ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാംപില്‍ കെട്ടിക്കിടന്നിരുന്ന ഭക്ഷ്യധാന്യങ്ങള്‍ ഇന്നലെ വിതരണം ചെയ്തു.
ക്യാംപില്‍ കഴിഞ്ഞിരുന്ന 86 കുടുംബങ്ങള്‍ക്കാണ് ക്യാംപ് പരിസരത്തുവച്ച് റവന്യു, ഐ.ടി.ഡി.പി ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തത്. ഏറ്റുവാങ്ങാനായി രാവിലെയോടെ ക്യാംപില്‍ കുടുംബങ്ങള്‍ എത്തിയിരുന്നു. ബാക്കി വന്ന 15 ചാക്ക് അരി ഉള്‍പ്പെടെ കലക്ടറുടെ നിര്‍ദേശ പ്രകാരം ഐ.ടി.ഡി.പി ഏറ്റെടുത്തു. ഇത് പ്രളയക്കെടുതി ഉണ്ടായ മേഖലയിലെ മറ്റ് ആദിവാസി കുടുംബങ്ങള്‍ക്ക് കൈമാറും. ക്യാംപിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കലക്ട്രേറ്റിലേക്കും, പഠനോപകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനും കൈമാറുന്നതിനായി ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. സന്നദ്ധ സംഘടനകളും. ജീവകാരുണ്യ പ്രവര്‍ത്തകരും മറ്റും ക്യാംപിലെ കുടുംബങ്ങള്‍ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങളാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും, രാഷ്ട്രീയ വടംവലിയും മൂലം കെട്ടിക്കിടന്നത്. യഥാസമയം അവര്‍ക്ക് അത് നല്‍കാത്തതു മൂലമാണ് ഭക്ഷ്യധാന്യങ്ങളില്‍ കുറച്ചു ഭാഗം ഐ.ടി.ഡി.പി.ക്ക് നല്‍കേണ്ടി വന്നത്. ഇതില്‍ മൈദയും റവയും നശിച്ച നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."