ഇടതുമുന്നണി വരുമ്പോഴെല്ലാം ബി.ജെ.പിക്കാര്‍ ആക്രമിക്കപ്പെടുന്നു: അമിത് ഷാ
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ. ബി.ജെ.പി പുതുതായി നിര്‍മിക്കുന്ന സംസ്ഥാന കാര്യാലയത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഏറ്റവുമധികം അതിക്രമങ്ങള്‍ നടക്കുന്നത്.
അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളെയും തോല്‍പ്പിച്ച് ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തില്‍ വരും. പാര്‍ട്ടിയുടെ വളര്‍ച്ചയെ അക്രമംകൊണ്ട് അടിച്ചമര്‍ത്താമെന്ന് പിണറായി വിജയന് കരുതേണ്ട. സി.പി.എമ്മിന്റെ ആക്രമണം എത്ര കൂടുന്നുവോ അത്രയും താമര ഇവിടെ വിരിയും. വര്‍ഷങ്ങളായി കേരളത്തിലെ പ്രവര്‍ത്തകര്‍ സി.പി.എമ്മുമായി പോരടിച്ചുനില്ക്കുകയാണ്. ഇവിടെ പ്രവര്‍ത്തകര്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. ഇത്തവണ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 13 ബി.ജെ.പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."