രാജ്യാന്തര സൈക്ലിങ് മാരത്തണിനായി തൃക്കരിപ്പൂര്‍ സ്വദേശികള്‍ പാരിസിലേക്ക്
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍നിന്ന് രണ്ട് പേര്‍ രാജ്യാന്തര ദീര്‍ഘദൂര സൈക്ലിങ് മാരത്തണില്‍ പങ്കെടുക്കാന്‍ പാരീസിലേക്ക് പുറപ്പെട്ടു. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് മെട്ടമ്മല്‍ റൈഡര്‍ എന്‍.കെ.പി ഇംതിയാസ്, തമിഴ് സിനിമാ നടന്‍ ആര്യ (ജംഷി) എന്നിവരാണ് പാരീസിലേക്ക് പുറപ്പെട്ടത്. ഒരു നൂറ്റാണ്ട് പഴക്കമുള്ളതും നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതുമായ മാരത്തണില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ആറായിരത്തില്‍ പരം പേരാണ് പങ്കെടുക്കുന്നത്. ഈ മാസം 18 മുതല്‍ ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയായ പാരിസില്‍ നിന്ന് ബ്രസ്റ്റ് വരെയുള്ള 600 കിലോമീറ്ററും തിരിച്ച് പാരിസിലേക്കുള്ള 600 കിലോ മീറ്ററും കൂടി 1200 കിലോമീറ്റര്‍ 90 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതാണ് നാലു ദിവസം വരെ നീളുന്ന രാജ്യാന്തര മാരത്തണ്‍ മത്സരം. നവംബര്‍ ഒന്നുമുതല്‍ ഒക്ടാബര്‍ 31 വരെ നീളുന്ന സൈക്ലിങ് കലണ്ടറില്‍ കഴിഞ്ഞ രണ്ടു സീസണിലായി യഥാക്രമം 1000, 1200 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടിയ ഇംതിയാസിനു ലഭിച്ചത് ഓഡക്‌സ് പേര്‍ഷ്യന്‍ ക്ലബ് എന്ന സംഘടന നടത്തുന്ന രാജ്യാന്തര മത്സരത്തിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു. അന്ന് എഴുപത് മണിക്കൂര്‍ കൊണ്ട് ബംഗളൂരുവില്‍ നിന്ന് കര്‍ണാടകയിലെ തന്നെ ചിറ്റൂരിലേക്ക് താണ്ടിയ ദൂരം ആയിരം കിലോമീറ്ററാണ്. തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോഴും മുടങ്ങാതെ സൈക്ലിങ് പരിശീലനം നടത്തുന്ന ആര്യ രണ്ടുതവണ ആയിരം കിലോമീറ്റര്‍ ദൂരം താണ്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടര്‍-എഡ്ബര്‍ഗ്-ലണ്ടന്‍ മാരത്തോണില്‍ ആര്യ പങ്കെടുത്തിരുന്നു.ഇരുവരും ബന്ധുക്കളും കൂട്ടുകാരുമാണ്. ബംഗളൂരുവില്‍ ബിസിനസുകാരനായ ഇംതിയാസ് തൃക്കരിപ്പൂര്‍ നീലമ്പത്തെ പി.പി അഹമ്മദ് -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ ഫര്‍സാന. മക്കള്‍: മാസിന്‍, മിസ, മിര്‍സ. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ സി. ഉമ്മറിന്റെ മകനാണ് ആര്യ (ജംഷി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."