HOME
DETAILS

സ്വകാര്യ ഹജ്ജ് ക്വാട്ട; കേന്ദ്രം ഇന്ന് സുപ്രിംകോടതിയില്‍ വിശദീകരണം നല്‍കും

  
backup
June 04 2017 | 21:06 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95

കൊണ്ടോട്ടി: ഹജ്ജ് ക്വാട്ട അനുവദിക്കുന്നതില്‍ തഴയപ്പെട്ട സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ന് വിശദീകരണം നല്‍കും.
കഴിഞ്ഞ ഏപ്രിലില്‍ അംഗീകാരമുള്ള സ്വകാര്യ ഗ്രൂപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ഉത്തരേന്ത്യയിലെ പ്രമുഖ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാരുടേതടക്കമുള്ള അപേക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കേന്ദ്രം തള്ളിയിരുന്നു.ഇത് ചോദ്യംചെയ്ത് ഓപറേറ്റര്‍മാര്‍ നല്‍കിയ പരാതിയിലാണ് കേന്ദ്രം സുപ്രിം കോടതിയില്‍ ഇന്ന് വിശദീകരണം നല്‍കുക. കേസ് നടപടികള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് ക്വാട്ട വീതംവയ്ക്കല്‍ എങ്ങുമെത്തിയിട്ടില്ല.
സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടൂര്‍ ഓപറേറ്റര്‍മാര്‍ക്കാണ് ഹജജ് സീറ്റുകള്‍ അനുവദിക്കുന്നത്. ഹരജിയില്‍ ഈ മാസം 11നാണ് വിധി പറയുക. ഇതിനുശേഷമായിരിക്കും സ്വകാര്യ ഹജ്ജ് ക്വാട്ട വീതംവയ്ക്കല്‍ നടപടികളുണ്ടാവുക.
മക്കയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഈ വര്‍ഷം 1,71,000 ഹജ്ജ് സീറ്റുകളാണ് ഇന്ത്യക്ക് ലഭിച്ചത്.
ഇവയില്‍ 1,25,000 സീറ്റുകള്‍ സംസ്ഥാന ഹജ്ജ് കമ്മറ്റികള്‍ക്ക് വീതംവച്ചു. ശേഷിക്കുന്ന 46,000 സീറ്റുകളാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്കായി മാറ്റിവച്ചത്.
കഴിഞ്ഞ തവണ 1,36,000 സീറ്റുകളില്‍ 36,000 സീറ്റുകളാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നത്.ഇന്ത്യയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 471 സ്വകാര്യ ഹജ്ജ് ഗ്രൂപ്പൂകള്‍ക്കാണ് ഹജ്ജ് ക്വാട്ട ലഭിച്ചിരുന്നത്. കേരളത്തില്‍നിന്ന് 59 ഗ്രൂപ്പുകള്‍ക്കാണ് സീറ്റ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി 4,700 പേര്‍ മാത്രമാണ് ഹജ്ജിനു പോയത്.
എന്നാല്‍, കേരളത്തിനുപുറത്ത് മലയാളികള്‍ നടത്തുന്ന ട്രാവല്‍ ഗ്രൂപ്പുകള്‍ വഴി 3,000 ലേറെ തീര്‍ഥാടകര്‍ക്കും അവസരം ലഭിച്ചു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago