മാലിന്യസംസ്‌കരണത്തിന് വില്ലന്‍ പ്ലാസ്റ്റിക്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഗുരുവായൂര്‍: തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം എന്ന വെല്ലുവിളി നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാധനാലയങ്ങളുടെ പരിസ്ഥിതിക്കും പരിപാവനതയ്ക്കും കോട്ടമേല്‍ക്കാത്ത തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുക.
പ്ലാസ്റ്റിക് മാലിന്യമാണ് സംസ്‌കരണത്തിന് വെല്ലുവിളിയാകുന്നത്. അതുകൊണ്ട് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പ്ലാസ്റ്റിക്മുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം സാമ്പത്തിമായി പിന്നോക്കം നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ക്കു നല്‍കുന്ന ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. 600 ക്ഷേത്രങ്ങള്‍ക്ക് മൂന്നു കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.
പൂന്താനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ് അധ്യക്ഷനായി. ദേവസ്വം മെമ്പര്‍മാരായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ. എ. സുരേശന്‍, കെ. കുഞ്ഞുണ്ണി, വി.സി ഗോപിനാഥ്, എ. അശോകന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കുന്ന സബ് കലക്ടര്‍ വി. ഹരിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."