തെരുവ് നാടകത്തിലൂടെ ഡിഫ്തീരിയ രോഗത്തിനെതിരായ ബോധവല്‍ക്കരണം
വാടാനപ്പള്ളി: ഡിഫ്തീരിയ രോഗത്തിനെതിരായ ബോധവല്‍ക്കരണം തെരുവ് നാടകത്തിലൂടെ അവതരിപ്പിച്ച് നാട്ടിക എസ്.എന്‍ ട്രസ്റ്റിലെ എന്‍.എസ്.എസ് യൂണിറ്റ് പ്രവര്‍ത്തകര്‍. രോഗത്തിന്റെ പ്രത്യേകതകളും, രോഗലക്ഷണങ്ങളും, പ്രതിരോധ മാര്‍ഗങ്ങളും പ്രമേയമാക്കി കൊണ്ട് ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവ് നാടകം നാട്ടിക എസ്.എന്‍ ട്രസ്റ്റിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ തന്നെ തയ്യാറാക്കിയതാണ്. ജില്ലയിലെ നൂറിലധികം കേന്ദ്രങ്ങളില്‍ പ്രദര്ശിപ്പികാനുദ്ദേശിക്കുന്ന തെരുവ് നാടകത്തിന്റെ ആദ്യ പ്രദര്‍ശനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.എസ് സുഹിത ഉദ്ഘാടനം നിര്‍വഹിച്ചു.
ആര്.സി.എച്ച് ഓഫിസര്‍ ഡോക്ടര്‍ ഉണ്ണികൃഷ്ണന് തുടങ്ങി ആരോഗ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആദ്യ പ്രദര്‍ശനം ആരംഭിച്ചു. നാടകത്തിന്റെ തുടര്‍ പ്രദര്‍ശനങ്ങള്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ഥികളായ ലിഡിയ, സംഗീത, സാരംഗ്, അരുണ്‍, ഹന്നത്ത് തുടങ്ങിയ വിദ്യാര്‍ഥികളാണ് നാടകത്തില്‍ അഭിനയിക്കുന്നത്. നാട്ടിക എസ്.എന്‍ ട്രസ്റ്റ് പ്രിന്‍സിപ്പല്‍ അബിളി സതീഷ്, എച്ച്.എം ലിജി ഗോപാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഒഫിസര്‍ ശലഭ ശങ്കര്‍, രഘുരാമന് കെ.ആര്, പി.ടി.എ പ്രസിഡന്റ് കെ.ജി സുരേന്ദ്രന്, വൈസ് പ്രസിഡന്റ് കെ.ആര് മണികണ്ഠന്, ജയന് ബോസ് തുടങ്ങിയവര്‍ വിദ്യാര്‍ഥികളുടെ തെരുവ് നാടക സംഘത്തിനൊപ്പം ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."