പെരുമണ്ണ ക്ലാരിയില്‍ സമ്പൂര്‍ണ തരിശുരഹിത ഗ്രാമം പദ്ധതി
കോട്ടക്കല്‍: സമ്പൂര്‍ണ തരിശുരഹിത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന തരിശുരഹിത ഗ്രാമം പദ്ധതി ആരംഭിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് ഉദ്ഘാടനം ചെയ്തു. ക്ലാരി മൂച്ചിക്കല്‍ പ്രദേശത്ത് കാല് നൂറ്റാണ്ടായി തരിശായി കിടന്നിരുന്ന 13 ഏക്കര്‍ സ്ഥലത്താണ് സമ്പൂര്‍ണ നെല്‍കൃഷി തുടങ്ങുന്നത്. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊതുവത്ത് ഫാത്തിമ, കൃഷി ഓഫിസര്‍ എം. ഷംസീര്‍, മുഹമ്മദ് ചെമ്മിലി, അസൈനാര്‍ എടരിക്കോട്, ശരീഫ് ചീമാടന്‍, മുസ്തഫ കളത്തിങ്ങല്‍, എ.സി ഷറഫു, റഷീദ് ചെരിച്ചി, മുബശ്ശിറ ടീച്ചര്‍, റാഷിഫലി സംബന്ധിച്ചു.
ഞാറുനടീലിന് ചെട്ടിയാം കിണര്‍ ഹൈസ്കൂളിലെ ഹരിത സേനയും സ്കൗട്ട് ആന്‍ഡ് ഗൈഡ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."