നരണിപ്പുഴ തോണി ദുരന്തം: നഷ്ടപരിഹാരത്തുക ഉയര്‍ത്താന്‍ തടസമെന്തെന്ന് സ്പീക്കര്‍ വ്യക്തമാക്കണം: വി.ടി ബല്‍റാം എം.എല്‍.എ
ചങ്ങരംകുളം: നരണിപ്പുഴ തോണി ദുരന്തത്തില്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്താന്‍ തടസമെന്തെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. മരണമടഞ്ഞ പിഞ്ചു കുഞ്ഞുങ്ങളുടെ കുടുംബത്തിന് കൂടുതല്‍ തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി നല്‍കിയ കത്തിന് അങ്ങനെ ഒരു കാര്യം പരിഗണിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
സ്വാഭാവികമായി മരണമടഞ്ഞ ഇടതുമുന്നണി ഘടക കക്ഷി നേതാവിന്റെ കുടുംബത്തിനും സി.പി.എം എം.എല്‍.എയുടെ വ്യക്തിപരമായ ബാധ്യതകള്‍ തീര്‍ക്കാനും ലക്ഷങ്ങള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ആണ് ഈ പാവപ്പെട്ട കുടുംബങ്ങളോട് വിവേചനം കാണിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സ്ഥലം എം.എല്‍.എ ആയസ്പീക്കര്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. യൂത്ത് കോണ്‍ഗ്രസ് ആലംകോട്, നന്നംമുക്ക് മണ്ഡലം കമ്മറ്റികള്‍ സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഫാരിസ് നരണിപ്പുഴ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി അബ്ദുല്‍ ഖാദര്‍, നാഹിര്‍ ആലുങ്ങല്‍, ഹുറൈര്‍ കോടക്കാട്ട്, മുസ്തഫ വടമുക്ക്, മുനീര്‍ മാറഞ്ചേരി, രഞ്ജിത്ത് അടാട്ട് നാദിര്‍ മൂക്കുതല സംസാരിച്ചു. സുഹൈര്‍ എറവറാംകുന്ന്, ഹരി ചീനിക്കല്‍, ഷറഫുദ്ദീന്‍ ഉദിനു പറമ്പ്, ഫൈസല്‍ സ്‌നേഹനഗര്‍, സഫര്‍ നെച്ചിക്കല്‍, ഫൈസല്‍ മാട്ടം, നിതിന്‍ ഭാസ്‌കര്‍, റഹീം ചേലക്കടവ് പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."