18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാംക്ലാസുകാര്‍ സംഗമിച്ചു
കിഴിശ്ശേരി: ബാല്യകാല ഓര്‍മകള്‍ പുതുക്കി 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാംക്ലാസുകാരുടെ സംഗമം. കുഴിയംപറമ്പ് ഗവ.എല്‍.പി സ്കൂളിലെ 2000 -2001 ബാച്ചിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥികളാണ് പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മകള്‍ പുതുക്കി ഒത്തുകൂടിയത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 350 ല്‍ പരം വിദ്യാര്‍ഥികളും നാല്പതോളം അധ്യാപകരും കുടുംബ സമേതം പല ഭാഗങ്ങളില്‍ നിന്നായി ഈ സ്നേഹക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു.
പഴയ അധ്യാപകരെ ആദരിക്കല്‍, വിവിധങ്ങളായ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.
മുഹമ്മദ് മൗലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അര്‍ഷല്‍ അധ്യക്ഷനായി. സ്കൂള്‍ എച്ച്.എം സുബ്രഹ്മണ്യന് മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് കെ.ടി ഉസ്മാന്, പഴയ അധ്യാപകരായിരുന്ന കുഞ്ഞാലി, ഇബ്രാഹീം, ആശ, മിനി, ഉഷ, മൈമൂന, സുജിത, സഫിയ, പാചകം ചെയ്തിരുന്ന ആമിന, വിദ്യാര്‍ഥികളായ ഷറഫു കടവത്ത്, പി.സി ജംഷീര്‍, ശരീഫ്, ഫവാസ്, റംസീന, തബ്ഷീറ, ജാബിര്‍, സുജിത്ത്, അര്‍ഷദ്, കബീര്‍, ഹനീഫ, നാസര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."