പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തില്ല
എരുമപ്പെട്ടി: സ്‌കൂള്‍ തുറന്ന് ഒന്നരമാസം പിന്നിട്ടിട്ടും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് പരാതി. അധ്യയന വര്‍ഷത്തില്‍ മാറിയ ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളും അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ആരോഗ്യ കായിക വിദ്യാഭ്യാസം പുസ്തകങ്ങളുമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്.
പുസ്തക വിതരണത്തിന്റെ കാലതാമസത്തിനെതിരേ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
അതേ സമയം പുസ്തകങ്ങളുടെ വില വിവരം സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ അന്തിമ തീരുമാനം ലഭിക്കാത്തതാണ് നടപടി വൈകാന്‍ കാരണമെന്ന് ടെക്സ്റ്റ് ബുക്ക് ഓഫിസ് അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്ത് അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. ഓണപരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുസ്തകങ്ങളില്ലാതെ പഠനം നടത്തി പരീക്ഷയെഴുതേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.
മാസങ്ങള്‍ക്ക് മുന്‍പ് ആവശ്യമായ പുതകങ്ങളുടെ കണക്ക് വിദ്യാലയങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുസ്തകങ്ങള്‍ കെ.ബി.പി.എസ് ജില്ലാ വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുമുണ്ട്.
എന്നാല്‍ ടെക്സ്റ്റ് ബുക്ക് ഓഫിസില്‍ നിന്നും പുസ്തകം കൈപറ്റാനുള്ള സ്‌കൂളുകള്‍ക്ക് ലഭിച്ചിട്ടില്ല. പുസ്തകങ്ങള്‍ വിതരണം ചെയ്യാത്തതിനാലും പുസ്തകങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ എത്തി തുടങ്ങിയതിനാലും ഈ പുസ്തകങ്ങളെല്ലം സൂക്ഷിച്ചു വെക്കാന്‍ കെ.ബി.പി.എസ് ജില്ലാ വിതരണ കേന്ദ്രത്തില്‍ സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പുസ്തകങ്ങള്‍ വിവേചനമിലാതെ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് നടക്കുന്നതെന്നും അംഗീകൃത സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും കേരള റെക്കഗ്‌നൈസ്ഡ് സ്‌കൂല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ഷാജഹാന്‍, വൈസ് പ്രസിഡന്റ് എഫ്.സോളമന്‍, ഒ.ഐ.സി ജില്ലാ സെക്രട്ടറി ആര്‍.എം ബഷീര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."