കൊപ്പം-വളാഞ്ചേരി റോഡിലെ കുഴികള്‍ അടച്ച് വാര്‍ഡ് മെംബറും സംഘവും
കൊപ്പം: കൊപ്പം-വളാഞ്ചേരി പാതയില്‍ ഒന്നാന്തിപ്പടിയിലെ അപകടകരമായ കുഴികള്‍ അടച്ച് മെംബറും സംഘവും. 17-ാം വാര്‍ഡ് മെംബര്‍ ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് സ്വന്തം ചെലവില്‍ കോറി വേസ്റ്റ് ഉപയോഗിച്ച് കുഴികളടച്ചത്. ആയിരത്തോളം വാഹനങ്ങള്‍ ദിനംപ്രതിയെന്നോണം ഈ പാതയിലൂടെ സഞ്ചരിക്കുന്നു. പൊതുവെയുള്ള കാഴ്ച്ചയില്‍ റോഡിന് കുഴപ്പമില്ലെങ്കിലും ചില സ്ഥലങ്ങളില്‍ അപകടകരമായ കുഴികളാണുള്ളത്. പലഭാഗങ്ങളിലും രൂപപ്പെട്ട വലിയ കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
നടുവട്ടം ജനത സ്കൂളിന് മുന്നിലും അപകടകരമായ കുഴികളുണ്ട്. രായിരനെല്ലൂര്‍ ഒന്നാന്തിപ്പടി ബസ് സ്റ്റോപ്പിനു സമീപം രൂപപ്പെട്ട വലിയ കുഴികള്‍ മാസങ്ങള്‍ക്കുമുന്‍പ് ഇവിടുത്തെ ചെറുപ്പക്കാര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചുവെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴികള്‍ വലുതായി. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ യോഗ്യമല്ലാതാകുകയും രാത്രി സമയങ്ങളിലടക്കം അപരിചിതര്‍ക്ക് റോഡിലെ കുഴികള്‍ അപകടത്തിന് കാരണമാകുകയും ചെയ്യാറുണ്ട്.
ഇതിനെ തുടര്‍ന്നാണ് ഈ പ്രദേശത്തെ ചെറുപ്പക്കാര്‍ സ്വന്തം ചെലവില്‍ കോറി വേസ്റ്റ് ഉപയോഗിച്ച് കുഴികള്‍ മൂടിയത്. 18ന് രായിരനെല്ലൂര്‍ മലകയറ്റം തുടങ്ങാനിരിക്കെ ഒട്ടനവധി വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കേണ്ടതുണ്ട്. സമീപപ്രദേശത്ത് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായും ദൂരദിക്കുകളില്‍ വരുന്നവരുടെ സുഖമായ യാത്രക്ക് സൗകര്യമൊരുക്കുക എന്നത് കൂടി കണക്കിലെടുത്താണ് ചെറുപ്പക്കാര്‍ കുഴിയടക്കാന്‍ മുന്നിട്ടിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."