ഡീസലില്‍ വെള്ളം; പൊലിസ് പെട്രോള്‍ പമ്പ് അടപ്പിച്ചു
കൊടുവായൂര്‍: ഡീസലില്‍ വെള്ളം കലര്‍ന്നതായി കണ്ടതിനെ തുടര്‍ന്ന് പുതുനഗരം പൊലിസെത്തി പെട്രോള്‍ പമ്പ്അടപ്പിച്ചു. കൊടുവായൂര്‍ പെട്രോള്‍ പമ്പാണ് അടപ്പിച്ചത്.
ഇന്നലെ കൊയ്ത്ത് യന്ത്രക്കാര് പമ്പില്‍ നിന്ന് കന്നാസില്‍ വാങ്ങി കൊണ്ടുപോയ ഡീസലിലാണ് വെള്ളം കലര്‍ന്നത്. യന്ത്രത്തില്‍ ഡീസല്‍ ഒഴിക്കുമ്പോള്‍ ഡീസലില്‍ നിറവ്യത്യാസുണ്ടായിരുന്നു. അതൊടൊപ്പം തന്നെ കന്നാസില്‍ വെള്ളവും ഡീസലും വേറിട്ടായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് കന്നാസുമായി കൊയ്ത്ത് യന്ത്ര ഉടമ പെട്രാള്‍ പമ്പിലേയ്ക്ക് പോയി.
പമ്പിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ഡീസലില്‍ വെള്ളം കലര്‍ന്നതായി കണ്ടെത്തി. വിവരമറിഞ്ഞ് ഡ്രൈവര്‍മാരും നാട്ടുകാരും ബഹളം വെച്ചു.
പുതുനഗരം പൊലിസ് കന്നാസിലെ ഡീസല്‍ പരിശോധിക്കുകയും ഇതില്‍ വെള്ളം കലര്‍ന്നതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെട്രാള്‍ പമ്പിലെ ടാങ്കില്‍ മൂന്ന് സെന്റീമീറ്റര്‍ വെള്ളം കലര്‍ന്നതായി കണ്ടെത്തി. പൊലിസ് സാമ്പിള്‍ എടുത്ത് പരിശോധനക്കയച്ചു പരിശോധനാ ഫലം വരും വരെ പമ്പ് അടച്ചിടാന്‍ നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."