HOME
DETAILS

തണല്‍മരങ്ങളുടെയും പറവകളുടെയും തോഴനായി ശ്യാംകുമാര്‍

  
backup
June 04 2017 | 22:06 PM

%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%b5%e0%b4%95%e0%b4%b3

 


പാലക്കാട്: പതിറ്റാണ്ടുകളായി മരങ്ങളുടെയും പറവകളുടെയും തോഴനായി മാറിയിരിക്കാണ് ശ്യംകുമാര്‍ പാലക്കാടുനിന്ന് കൊടുവായൂരിലേക്കുള്ള നാട്ടിടവഴികളില്‍ ശ്യംകുമാറെന്ന ഈ ഓട്ടോഡ്രൈവര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ നിരവധിയാണ്. മരങ്ങളോടു മാത്രമല്ല മരങ്ങളെ ആശ്രയിക്കുന്ന പറവകളോടും ശ്യംകുമാര്‍ തന്റെ നന്മയുടെ പാനപാത്രം തുറന്നുവച്ചിരിക്കുകയാണ്. കത്തിയെരിയുന്ന വേനലില്‍ ദാഹജലം തേടിയെത്തുന്ന പറവക്കൂട്ടങ്ങള്‍ക്ക് നന്മയുടെ നീരുറവകള്‍ തീര്‍ക്കുന്ന തേങ്കുറിശ്ശി കരിപ്പന്‍കുളങ്ങരയിലെ ശ്യംകുമാര്‍ മരങ്ങളെ വെട്ടി മാറ്റി പറവകളെ വഴിയാധാരമാക്കുന്ന മാനവലോകത്തിനു പുരുഷനാവുകയാണ്. തന്റെ വീട്ടുമുറ്റത്തൊരുക്കിട്ടുള്ള വെള്ളം കുടിക്കാന്‍ ദിനംപ്രതി നൂറുകണക്കിന് പറവകളാണ് എത്തുന്നത്. വിദേശിയിനത്തില്‍ ആറ്റക്കറുപ്പന്‍, മണ്ണാത്തിപ്പുള്ള്, പൂത്താങ്കിരി, ഇരട്ടത്തലച്ചി, കാവി, ചിന്നക്കുട്ടുറുവന്‍, മീന്‍കൊത്തി, പനംകാക്ക, നാട്ടുമരംകൊത്തി, അരിപ്രാവ്, തന്നാരന്‍, കരിങ്കയില്‍, ചെമ്പോത്ത്, കറുപ്പന്‍ തേന്‍കിളി, വേഴാമ്പല്‍, ഷിക്ര, മൈന തുടങ്ങിയ വിദേശിയും സ്വദേശിയുമായ പക്ഷിക്കൂട്ടങ്ങള്‍ മയിലുകളും അണ്ണാറക്കണ്ണനും വരെ ശ്യാമിന്റെ വീട്ടുമുറ്റത്തെ നിത്യ സന്ദര്‍ശകരാണ്.
വീട്ടുമുറ്റത്ത് ഒരേക്കറോളം വരുന്ന വ്യക്ഷശീഖരങ്ങള്‍ നട്ടുനച്ചു വളര്‍ത്തുന്നത് പരിസ്ഥിതി സ്‌നേഹത്തിനപ്പുറം പറവകളോടുള്ള സ്‌നേഹത്തിന്റെയും പ്രതീകമാണ്. വ്യക്ഷശിഖരങ്ങള്‍ വെള്ളത്തിനു പുറമെ അരിയും പഴവര്‍ഗങ്ങളും കരുതിയിട്ടുണ്ടാവും. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന ശ്യാംകുമാറിന്റെ ഒരുദിനം തുടങ്ങുന്നത് പക്ഷികളോടുള്ള കൂട്ടുകുടലുകളോടെയാണ് ഓട്ടോ ഓടിക്കുന്ന വഴികളില്‍ ആയിരക്കണക്കിനു തൈകളാണ് ഇതിനോടകം ശ്യാംകുമാര്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ശ്യാമിന്റെ കരുണയില്‍ വളര്‍ന്ന നിരവധി മരങ്ങള്‍ ഇന്നും തണല്‍ വിരിക്കുന്നുണ്ട്. വെള്ളക്കുപ്പികളുടെ അടിഭാഗംമുറിച്ച് മരത്തില്‍കെട്ടി വച്ച് പോകുന്ന വഴികളില്‍ വെള്ളം ഒഴുകുന്നത് ശ്യാമിന്റെ ദിനചര്യയാണ്.
ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്നുമാണ് തന്റെ പരിസ്ഥിതി സ്‌നേഹത്തിന്റെ മൂലധനം കാണുന്നത്. ഇതിനോടകം സര്‍ക്കാറിന്റെ വനമിത്ര, ഭൂമിമിത്ര, പ്രക്യതിമിത്ര അവാര്‍ഡുകള്‍ നേടിട്ടുണ്ട്. തേങ്കുറുശ്ശിലെയും പരിസരപഞ്ചായത്തുകളിലെയും പാതയോരങ്ങളില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍ ശ്യാമിന്റെ സന്തതസഹചാര്യകള്‍കൂടിയാണ്. വര്‍ഷങ്ങളായി വനവകുപ്പില്‍നിന്ന് ലഭിക്കുന്ന വ്യക്ഷത്തൈകള്‍ വഴിയോരങ്ങളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ വഴിയോര തണല്‍ മരങ്ങളെ നശിപ്പിക്കുന്നവര്‍ക്കെതിരേയും ശ്യാമിന്റെ ശബ്ദം ഉയരാറുണ്ട്. എന്നാല്‍ ജീവിതത്തില്‍ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന മനുഷ്യഗണങ്ങളില്‍ തന്റെ തിരക്കിട്ട ദിനചര്യകളാലും തണല്‍ മരങ്ങള്‍ക്കും പറവകള്‍ക്കും തോഴനായ ശ്യാമിന്റെ ജീവിതം ഭാവില്‍ സ്വര്‍ണലിപികളാല്‍ എഴുതപ്പെടേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  16 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  16 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago