കശ്മീരിലെ നിയന്ത്രണങ്ങള്‍ കുറച്ച് കാലത്തേക്ക് കൂടി തുടരുമെന്ന് പൊലിസ്
ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണങ്ങള്‍ കുറച്ച് കാലത്തേക്ക് കൂടി തുടരുമെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മുവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും പൊലിസ്. എന്നാല്‍ നിലവില്‍ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ മുനീര്‍ ഖാന്‍ അറിയിച്ചു. ഒറ്റപ്പെട്ട പെല്ലറ്റാക്രമണങ്ങള്‍ മാത്രമാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും പൊലിസ് അറിയിച്ചു.
ആഗസ്റ്റ് നാല് മുതലാണ് ജമ്മുകശ്മീരില്‍ സൈന്യവും പൊലിസും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് തലേ ദിവസം മുതലായിരുന്നു നിയന്ത്രണങ്ങള്‍. ഏകദേശം, 50,000ത്തോളം സൈനികരേയാണ് കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."