ടാറിങ് ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ക്ക് മടി
പട്ടാമ്പി: തകര്‍ന്നുകിടക്കുന്ന പട്ടാമ്പി-കുളപ്പുള്ളി റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. തകര്‍ന്ന പാതയോരത്തിലെ നാലു സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ഇഷ്ടിക വിരിക്കുന്ന ജോലിയാണ് തുടങ്ങിയത്. എന്നാല്‍ ടാറിങ് ചെയ്യേണ്ട ഭാഗങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ എങ്ങുമെത്തിയില്ല. ടെന്‍ഡറുകള്‍ ഏറ്റെടുക്കാന്‍ കരാറുകാരെത്താതാണ് ടെന്‍ഡര്‍ നടപടികള്‍ വൈകാന്‍ കാരണം.
മെലെ മഞ്ഞളുങ്ങലില്‍ വലിയ കുഴികള്‍ രൂപപ്പെട്ട സ്ഥലത്താണ് നിലവില്‍ പ്രവൃത്തി തുടങ്ങിയിട്ടുള്ളത്. ഇവിടെ തകര്‍ന്ന ഭാഗങ്ങള്‍ ജെ.സി.ബി കൊണ്ട് നിരപ്പാക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമെ ഓങ്ങല്ലൂര്‍ മാട്, കോളജ് സ്റ്റോപ്പ്, മേലേ പട്ടാമ്പി എന്നിവിടങ്ങളില്‍ ടൈലുകള്‍ വിരിക്കും. മൂന്ന് വര്‍ഷമായി തകര്‍ന്നുകിടക്കുന്ന സ്ഥലങ്ങളാണിവ. ടാര്‍ ചെയ്താലും ഉടന്‍ തകരുമെന്നതിനാലാണ് ഇവിടങ്ങളില്‍ ഇഷ്ടിക വിരിക്കുന്നത്. നാലിടത്ത് ഇഷ്ടിക വിരിക്കുന്ന ജോലികള്‍ക്കായി 75 ലക്ഷം രൂപക്കാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്.
നവീകരണം പൂര്‍ത്തിയാവുന്നതോടെ ടാറിങ് ജോലികളും തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതാണ് ടാറിങ് ജോലികള്‍ നീട്ടാന്‍ കാരണമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. കരാറുകാരെത്താത്തതിനാല് കഴിഞ്ഞ എട്ടിന് വച്ചിരുന്ന ടെന്‍ഡര്‍ നാളത്തേക്കും 23-ലേക്കും നീട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."