HOME
DETAILS

വിട്ടുവീഴ്ചയില്ലെന്ന് കലക്ടര്‍ സ്‌കൂള്‍ ബസുകളുടെ സുരക്ഷ

  
backup
June 04 2017 | 22:06 PM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95

 

 

തിരുവനന്തപുരം: സ്‌കൂള്‍ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലരും ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
വാഹനത്തിന്റെ ക്ഷമതയടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന സ്റ്റിക്കറുകള്‍ ഒട്ടിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. വകുപ്പിന്റെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവും. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ ബസുകളുടെയും സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്ന മറ്റ് വാഹനങ്ങളുടെയും വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ഒരു അധ്യാപകനെ നോഡല്‍ ഓഫിസറായി നിയമിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നോഡല്‍ ഓഫിസറും പി.ടി.എ ഭാരവാഹിയും ആര്‍. ടി. ഒ, നാര്‍ക്കോട്ടിക് സെല്‍, വിദ്യാഭ്യാസവകുപ്പ്, പൊലിസ് എന്നിവരുടെ പ്രതിനിധികളുമടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ച് കുട്ടികളുടെ യാത്രാസുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തണം.
കുട്ടികള്‍ കയറുന്ന സ്ഥലം, സമയം, എണ്ണം എന്നിവ രേഖപ്പെടുത്തിയ ട്രിപ്പ് ഷീറ്റ് ഈ മാസം പതിനഞ്ചിനകം എല്ലാ സ്‌കൂളുകളും ആര്‍ .ടി .ഒ ഓഫിസുകളില്‍ ലഭ്യമാക്കണം . കുട്ടികളെ ബസില്‍ നിര്‍ത്തി കൊണ്ടുപോവുന്ന രീതി അനുവദിക്കില്ല. പന്ത്രണ്ട് സീറ്റില്‍ കൂടുതലുള്ള വാഹന ങ്ങളില്‍ ഒരു ഡോര്‍ അറ്റന്‍ഡറെ നിയമിക്കണം. സ്‌കൂള്‍ ബാഗുകളും മറ്റും സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടായിരിക്കണം. സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന സ്വകാര്യ സര്‍വീസുകള്‍ക്കും ഇത് ബാധകമായിരിക്കും. കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരും ഫോണ്‍നമ്പരും എഴുതിയ ലിസ്റ്റ് ഇത്തരം വാഹനങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്. സ്‌കൂള്‍ ബസില്‍ ചൈല്‍ഡ് ഹെല്‍പ് ലൈനിന്റെയും മറ്റ് അത്യാവശ്യ സര്‍വീസുകളുടെയും നമ്പരുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.സ്‌കൂള്‍ പരിസരത്തെ കടകളില്‍ നാര്‍ക്കോട്ടിക് പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും പരിസരത്ത് അപകടകരമാം വിധം നില്‍ക്കുന്ന മരങ്ങളുടെ ശാഖകള്‍ മുറിച്ചു മാറ്റുന്നതിനും യോഗത്തില്‍ തീരുമാനമായി. േ
ആര്‍.ടി.ഒ മാരായ വി. സജിത്, ബി മുരളീധരന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരായ വിനോദ്, സൂര്യ, എസ്.ഐ.എസ് ജ്യോതികുമാര്‍, ഡി.ഡി.ഇ ഓഫീസ് സൂപ്രണ്ട് ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago