ഗോള്‍ഡന്‍ പെബ്ള്‍ അവാര്‍ഡ് ടി.എന്‍ പ്രതാപന്
തൃശൂര്‍: ഓല്‍മെക് പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ ഗോള്‍ഡന്‍ പെബ്ള്‍ അവാര്‍ഡ് മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപനു സമ്മാനിക്കും. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും നല്കുന്ന ഈ അവാര്‍ഡ് ഇത്തവണ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമസഭ സാമാജികന് നല്കാന് തീരുമാനിക്കുകയായിരുന്നെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
13ന് വൈകീട്ട് നാലിന് കുന്നംകുളം ബഥനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഓല്മെക്കിന്റെ 20-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പി.കെ. ബിജു എം.പി അവാര്‍ഡ് സമ്മാനിക്കും. മന്ത്രി എ.കെ. ബാലന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷനാകും. കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ ഓല്മെക്കിന്റെ ചാരിറ്റി വിതരണം നിര്‍വഹിക്കും. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് മുഖ്യാതിഥിയാകും. ഓല്മെക്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രാദേശിക ചാനല്‍ നിബ്ബ് മീഡിയ ഹബ്ബിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ഓഫീസ് ശിലാസ്ഥാപനവും ചടങ്ങില്‍ നടക്കും. എന്‍.എം.കെ. നബീല്‍, വി.സി. അഷ്റഫ്, ടി.കെ. സുജാത, സുഹൈല്‍ അബ്ദുള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."