HOME
DETAILS
MAL
യു.ഡി.എഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുത്തു
backup
October 15 2018 | 08:10 AM
ആനക്കര: കുമരനല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞടുത്തു. മൂന്നു വനിതകള്‍ ഉള്‍പ്പടെ പതിനൊന്നംഗ ഡയരക്ടര്‍മാരില്‍ കോണ്‍ഗ്രസ് എട്ടും, മുസ്ലിം ലീഗ് മൂന്നും വീതമാണുള്ളത്. പി. അബ്ദുല്ല ( പ്രസിഡന്റ് ), ടി. കാലിദ് (വൈസ് പ്രസിഡന്റ്), വി. അബ്ദുല്ലക്കുട്ടി, പി. രാജീവ്, പി. ഇബ്രാഹിംകുട്ടി, സി.എം അബ്ദുല്‍കാദര്‍, പി.വി അശോകന്, പി. ചന്ദ്രന്, ടി.പി സൈനബ, ദിവ്യ രാമചന്ദ്രന്, എം. ബീന എന്നിവരാണ് ബാങ്ക് ഭരണസമിതി അംഗങ്ങള്‍. പി അബ്ദുല്ല മൂന്നാം തവണയാണ് പ്രസിഡന്റാകുന്നത്. കപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റാണ് ബാങ്ക് വൈസ് പ്രസിഡന്റായി തെരഞടുക്കപ്പെട്ട ടി. കാലിദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."