വിഖായ ഇലക്ട്രീഷ്യന്‍ ടീമും സേവനത്തിനിറങ്ങുന്നു
കോഴിക്കോട്: പ്രളയ ദുരന്തമേഖലകളിലെ വീടുകളില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് വേണ്ടി എസ്.കെ.എസ്.എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായ ഇലക്ട്രീഷ്യന്‍ ടീമിനെ സേവനത്തിനിറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ തകരാറിലായ വൈദ്യുത ജോലികള്‍ സൗജന്യമായി പരിചയ സമ്പന്നരായ വളണ്ടിയര്‍മാര്‍ നിര്‍വഹിക്കും.
പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിനും വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ആവശ്യമായത് എത്തിച്ച് നല്‍കാനും എസ്.കെ.എസ്.എസ്.എഫ് വിഖായ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് രാമനാട്ടുകര ബൈപ്പാസ് ജംഷനില്‍ സെന്‍ട്രല്‍ ഹോട്ടല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ സംസ്ഥാനത്തുടനീളം സേവനം ചെയ്തു കൊണ്ടിരിക്കുന്ന വിഖായ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തങ്ങളും ക്രമീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രളയകാലത്ത് സംഘടന നടത്തിയ കണ്‍ട്രോള്‍ റൂം മുഖേന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു.
ഫോണ്‍: 9947999399, 9633648530, 9947354645, 9846067022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."