കടലില്‍ മുങ്ങിയവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി
വാടാനപ്പള്ളി: തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി കടലില്‍ അകപ്പെട്ടവരെ ലൈഫ് ഗാര്‍ഡുകള്‍ സാഹസികമായി രക്ഷപ്പെടുത്തി. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളായ പത്തംഗ സംഘമാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്.
സംഘത്തിലെ കുറുപ്പന്‍ വീട്ടില്‍ റസാഖ് (19) സുഹൃത്ത് ആദിത്യന്‍ (21) എന്നിവരാണ് അടിയൊഴുക്കില്‍ പെട്ടത്. 30 മീറ്ററോളം അകലത്തില്‍പ്പെട്ട് വെള്ളത്തില്‍ മുങ്ങി താഴ്ന്ന് മരണത്തോട് മല്ലടിച്ച ഇരുവരേയും ലൈഫ് ഗാര്‍ഡുകളായ കെ.ജി ഐസക്ക്, വിബീഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കടല്‍ക്ഷോഭമുണ്ട്. അടിയൊഴുക്കും ശക്തമാണ്. മുന്നറിപ്പ് നല്‍കിയിട്ടും ഇത് വകവെക്കാതെയാണ് ആളുകള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഞായറാഴ്ച ഏറെ തിരക്ക് ഉണ്ടായിരുന്നു. ലൈഫ് ഗാര്‍ഡുകള്‍ വളരെ പാട് പെട്ടാണ് നിയന്ത്രിച്ചത്. മുമ്പും കടലില്‍ അകപ്പെട്ട നിരവധി പേരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."