ദേശീയപാതയോരത്തെ അനധികൃത പാര്‍ക്കിങ് ഗതാഗതം മുടക്കുന്നു
കരുനാഗപ്പള്ളി: ദേശീയപാത പുതിയകാവിന് വടക്ക് ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തെ അനധികൃത വാഹന പാര്‍ക്കിങ് മൂലം അപകടം പെരുകുന്നു. ഇന്നലെ രാവിലെ ദേശീയപാതയിലൂടെ കടന്ന് പോകുകയായിരുന്ന മൂന്ന് മാരുതി സ്വിഫ്റ്റ് കാര്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഓച്ചിറ, കായംകുളം, കുലശേഖരപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്ന കാറുകളാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി റോഡില്‍ ഒഴുകിയ ഓയില്‍ നീക്കം ചെയ്തു റോഡ് ഗതാഗത യോഗ്യമാക്കി.
ഓഡിറ്റോറിയങ്ങളുടെ മുന്‍പിലെ അശാസ്ത്രീയ വാഹന പാര്‍ക്കിങ് കാരണം ഗതാഗതകുരുക്കിലമരുകയാണ് പുതിയകാവ്. ജങ്ഷന് വടക്ക് ദേശീയ പതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഐഡിയല്‍ ഓഡിറ്റോറിയം, പുത്തന്‍തെരുവ് ഫിസക്കാ ഓഡിറ്റേറിയം, വവ്വാക്കാവ് നവരക്ത്‌നാ ഓഡിറ്റേറിയം എന്നിവയുടെ മുന്‍പില്‍ നിന്നും തുടങ്ങുന്ന വിവാഹ പാര്‍ട്ടികളുടേയും മറ്റും വാഹന പര്‍ക്കിങ് ദേശീയപാതയും കൈയടക്കുന്നു. ഇതുകാരണംവാഹനങ്ങള്‍ കൂട്ടി ഇടിക്കുന്നത് പതിവാവുകയാണ്. കല്യാണ ദിവസങ്ങളില്‍ റോഡില്‍ വന്‍ തിരക്ക് കാരണം കാല്‍നട യാത്ര പോലും ദുഷ്‌ക്കരമാണ്. ഓഡിറ്റോറിയങ്ങളുടെ ചെലവില്‍ ഗതാഗതം നിയന്ത്രിക്കാന്‍ സെക്യൂരിറ്റിക്കാരെ നിയമിക്കുകയോ, പൊലിസില്‍ വിവരം അറിയിക്കുകയോ ചെയ്യാറില്ല.
ഓഡിറ്റോറിയങ്ങള്‍ക്ക് പഞ്ചായത്തുകളോ മുന്‍സിപ്പാലിറ്റികളോ ലൈസന്‍സ് കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥലം ഇല്ലാതെ തന്നെ അധികൃതര്‍ ലൈസന്‍സ് നല്‍ക്കുന്നത് കൊണ്ട് ദേശീയപാതയുടെ ഇരു സൈഡുകള്‍ വിവാഹത്തിന് വരുന്ന വഹനങ്ങള്‍ പര്‍ക്ക് ചെയ്യുന്നത് വന്‍ അപകടം ക്ഷണിച്ച് വരുത്തുകയാണ്. ഇതിനെതിരേ അധികൃതരുടെ ഭഗത്ത് നിന്നു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."