HOME
DETAILS
MAL
പരിസ്ഥിതി ദിനം നാടകമാക്കരുത്
backup
June 04 2017 | 23:06 PM
ഇന്ന് ലോക പരിസ്ഥിതി ദിനം. കുട്ടികള്‍ പറയും സ്കൂളില്‍ നിന്നും മരം കിട്ടുന്ന ദിവസം എന്ന്.പല പ്രമുഖരും ചെറുതായിട്ടാണെങ്കിലും മനസ്സറിഞ്ഞ് മണ്ണ് തൊടുന്ന ദിവസം കൂടിയാണിത്. ലോകത്തെ പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത്. എന്നാല്‍ കേവലം ജൂണ്‍ അഞ്ചിന് മാത്രം സംരക്ഷിക്കേണ്ട ഒന്നല്ല ഭൂമി. മനുഷ്യ ജീവിതം ഈ ലോകത്ത് ഉള്ളിടത്തോളം കാലം വേണ്ട ഒരു പ്രത്യേക ഘടകമാണിത്. ജൂണ്‍ അഞ്ചിന് കുറച്ച് ആളുകളുടെ ഫോട്ടോ പത്രത്തില്‍ വരാന്‍ വേണ്ടിയാകരുത് ചെടി നടല്‍. ഇപ്രാവശ്യം നട്ട അതെ സ്ഥലത്ത് തന്നെ അടുത്ത ജൂണ്‍ അഞ്ചിനും ചെടി നടുന്ന അവസ്ഥ ഉണ്ടാകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."