ദുരിതാശ്വാസ ഫണ്ട്: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു; രജിസ്റ്റര്‍ ചെയ്ത് 32 കേസുകള്‍
തിരുവനന്തപുരം: പ്രളയദുരിതത്തിനിടയില്‍ ദുരിതാശ്വാസ ഫണ്ടുമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങെളെ സംബന്ധിച്ചു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് അഞ്ച്പേരെ പൊലിസ് അറസ്റ്റ് ചെയ്തു. സമാന കുറ്റത്തിന് ഇതുവരേ 32 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പരിധിയിലെ മഞ്ചവിളാകം അമ്പലംവീട് അജയനെ മാരായമുട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന് ഷിബു, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന് ജസ്റ്റിന്, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ ദേവച്ചന്റെ മകന് ബാബു എന്നിവരും അറസ്റ്റിലായി. തിരുവല്ല പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."