റമദാനില്‍ ഹറമിലെ മസ്ആയില്‍ നിസ്‌കാരത്തിന് താല്‍ക്കാലിക വിലക്ക്
മക്ക: റമദാന്‍ കഴിയും വരെ സഅ്‌യ് (സഫാ, മര്‍വ കുന്നുകള്‍ക്കിടിയിലുള്ള നടത്തം) ചെയ്യുന്ന എല്ലാ നിലകളും ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി അനുവദിക്കാന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉത്തരവിട്ടു. തിര്‍ഥാടക ബാഹുല്യം കണക്കിലെടുത്താണിത്. ഹറമില്‍ സഅ്‌യ് ചെയ്യുന്ന എല്ലാ നിലകളിലും ഈ മാസം നിസ്‌കാരം വിലക്കുന്നതിനാണ് സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവ്.
ഉത്തരവ് നടപ്പാക്കാന്‍ തുടങ്ങിയതായി ഇരു ഹറംകാര്യ വകുപ്പ് മേധാവികള്‍ അറിയിച്ചു.
ഹറം പരിസരത്ത് നിന്ന് വിശ്വാസികളെ നിസ്‌കാരത്തിന് നിശ്ചയിച്ച സ്ഥലത്തേക്ക് തിരിച്ചുവിടുകയും തീര്‍ഥാടകര്‍ക്ക് ബോധവത്കരണം നല്‍കുകയും ചെയ്യുന്നുണ്ട്. അംഗപരിമിതര്‍ക്കും പ്രായമേറിയവര്‍ക്കും സഅ്‌യ് നിര്‍വഹിക്കുന്നതിനായി പ്രത്യേകം ട്രാക്കുകളും സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ, ഉംറ തീര്‍ഥാടകരുടെ സൗകര്യം മുന്‍നിര്‍ത്തി മതാഫില്‍ നിസ്‌കാരം ഒഴിവാക്കുന്നതിന് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."