ഫേസ്ബുക്ക് മെസഞ്ചറിലെ ചാറ്റുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് കമ്പനിയുടെ കുറ്റസമ്മതം
ന്യൂയോര്‍ക്ക്: മെസഞ്ചറിലൂടെ ഉപയോക്താക്കള്‍ പരസ്പരം കൈമാറുന്ന ഓഡിയോ ചാറ്റ് സന്ദേശങ്ങള്‍ ശ്രവിക്കാന്‍ പുറത്തുനിന്നുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തുന്നെന്ന് സാമൂഹ്യമാധ്യമ ഭീമനായ ഫേസ്ബുക്ക്. ശബ്ദതിരിച്ചറിയല്‍ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനു വേïിയാണിതെന്നും ഫേസ്ബുക്ക് പറഞ്ഞു.
ഉപയോക്താക്കള്‍ മറ്റൊരാള്‍ക്കയക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ പകര്‍ത്താന്‍ ഫേസ്ബുക്ക് കരാറുകാര്‍ക്ക് പണം കൊടുക്കുന്നുï്. എന്നാല്‍ കരാറുകാര്‍ക്ക് ആ ഓഡിയോ ശബ്ദം ആരാണയച്ചതെന്നും അറിയണമെന്നില്ല. ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിനോടു പ്രതികരിക്കവെ ഓഡിയോ തിരിച്ചറിയുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്നത് ഒരാഴ്ച മുമ്പ് നിര്‍ത്തിയതായി കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ ഓഡിയോ ശബ്ദം ചോര്‍ത്തുന്നതിന് ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍ എന്നീ കമ്പനികള്‍ നേരത്തെ വിമര്‍ശനം നേരിട്ടിരുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചതിന് ഫേസ്ബുക്കിനെതിരെ നടപടിയെടുക്കുന്നതിനെതിരായ കമ്പനിയുടെ അപേക്ഷ കഴിഞ്ഞയാഴ്ച ഫെഡറല്‍ കോടതി തള്ളിയിരുന്നു. ഡാറ്റ സ്വകാര്യത ദുരുപയോഗം ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ 500 കോടി ഡോളര്‍ പിഴയടക്കാന്‍ തയാറാണെന്ന് യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷനു മുമ്പാകെ ഫേസ്ബുക്ക് സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."