HOME
DETAILS

പരിസ്ഥിതി ദിനം ഇന്ന്; കേരളം ഒരുകോടി വൃക്ഷത്തൈകള്‍ നടും

  
backup
June 05 2017 | 00:06 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0

തിരുവനന്തപുരം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ സംയുക്തമായാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഇതില്‍ പങ്കാളികളാകും.
പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് മാത്രമേ സാധിക്കൂ.
കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പും കാര്‍ഷിക സംസ്‌കൃതിയും തിരിച്ചുപിടിക്കാനുള്ള ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകള്‍ നടുന്നത്.
തൈകളുടെ ശേഖരണവും മെച്ചപ്പെട്ട പരിപാലനവും അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, തദ്ദേശീയ ഇനങ്ങള്‍ എന്നവയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്‍, പൂവരശ് തുടങ്ങി നൂറോളം ഇനം വൃക്ഷങ്ങളാണ് ഇത്തവണ നടുന്നത്.
ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലി, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് നല്ല മരങ്ങള്‍ വച്ചുപിടിപ്പിക്കും. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ഇന്ന് തുടക്കമാകും. വൃക്ഷവല്‍ക്കരണ പദ്ധതികള്‍ക്കുപുറമെ മണ്ണിനെയും ജലസ്രോതസുകളെയും മാലിന്യമുക്തമാക്കാനും പരിസര മലിനീകരണം തടയാനുമുള്ള നടപടികളും ഉണ്ടാകും. ഓരോ വിദ്യാര്‍ഥിക്കും ഓരോ മരം എന്ന രീതിയില്‍ 47 ലക്ഷത്തോളം മരങ്ങളാണ് വിതരണം ചെയ്യുന്നത്. അവ കുട്ടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തി പരിപാലിക്കണമെന്നാണ് നിര്‍ദേശം.
വീട്ടുമുറ്റത്ത് മരം വളര്‍ത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ വളപ്പിലോ പൊതുസ്ഥലത്തോ മരം വളര്‍ത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും. കുട്ടികള്‍ മരം നന്നായി പരിപാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന പരിപാടി 'മഴക്കൊയ്ത്ത് ' എന്ന പേരിലാണ് നടപ്പാക്കുന്നത്.
കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വച്ചുപിടിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago