ചൈന ഹോങ്കോങ്ങിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങുന്നു
ഹോങ്കോങ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കലാപമായി മാറിയ സാഹചര്യത്തില്‍ ആയിരക്കണക്കിനു വരുന്ന ഹോങ്കോങ് പ്രക്ഷോഭകരെ നേരിടാനായി സൈനിക സംഘങ്ങളെ അങ്ങോട്ടയക്കാന്‍ ചൈന ഒരുങ്ങുന്നതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം. അര്‍ധ സ്വയംഭരണ പ്രവിശ്യയായ ഹോങ്കോങ്ങിലേക്ക് സൈന്യത്തെ അയക്കാന്‍ ചൈന തയാറെടുക്കുന്ന കാര്യം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വെളിപ്പെടുത്തി.
നേരത്തെ രാജ്യത്തെ ചൈനീസ് വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും നേരെ ആക്രമണം നടത്തിയ സമരക്കാര്‍ രണ്ടുദിവസമായി ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നായ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം കൈയേറുകയും വിമാനസര്‍വീസ് മുടങ്ങുകയും ചെയ്തിരുന്നു. പ്രക്ഷോഭകരെ ഭീകരവാദികളെന്നാണ് ചൈന വിശേഷിപ്പിച്ചത്. കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന ബില്ലിനെതിരായ ജനകീയ പ്രതിഷേധം ഭരണകൂട വിരുദ്ധ പ്രക്ഷോഭമായും ചൈനക്കെതിരായ സംഘടിത കലാപമായും മാറുകയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ബാധിക്കുന്ന തരത്തിലേക്ക് സമരം വ്യാപിച്ച സാഹചര്യത്തിലാണ് ചൈന സൈന്യത്തെ അയക്കുന്നത്. ഇതുവരെ കലാപ പൊലിസാണ് സമരക്കാരെ നേരിട്ടത്. നേരത്തെ സമരക്കാര്‍ ചൈനീസ് പതാക പിഴുത് കടലിലെറിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."