ഇന്ത്യന്‍ ടീമില്‍ 'ഫൗള്‍ പ്ലേ'; കോണ്സ്റ്റന്റൈനെതിരേ താരങ്ങള്‍
ന്യൂ ഡല്‍ഹി: ചൈനക്കെതിരേയുള്ള സൗഹൃദ മത്സത്തില്‍ സമനില പിടിച്ചതിന്റെ ആഘോഷം മാറും മുമ്പ് ഇന്ത്യന്‍ ഫുട്ബോളില്‍ ഫൗള്‍ പ്ലേ. പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ടീമിലെ ഏതാനും മുതിര്‍ന്ന താരങ്ങള്‍. പരിശീലക സ്ഥാനത്ത് നിന്ന് കോണ്‍സ്റ്റന്റൈനെ മാറ്റണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിട്ടുള്ളത്. സുനില്‍ ഛേത്രിയുമായുള്ള അഭിപ്രായ വിത്യസം മറനീക്കി പുറത്ത് വന്നതോടെയാണ് ടീമിലെ പ്രശ്നങ്ങള്‍ പുറംലോമറിഞ്ഞത്.
അവസാനമായി ഇന്ത്യ ചൈനക്കെതിരേ കളിച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് സന്ദേശ് ജിങ്കനായിരുന്നു. ഛേത്രി ക്യാപ്റ്റനും ഗുര്‍പ്രീത് വൈസ് ക്യാപ്റ്റനുമായിട്ടായിരുന്നു ടീമുണ്ടായിരുന്നത്. എന്നാല്‍ ചൈനക്കെതിരേയുള്ള മത്സരത്തില്‍ കോണ്സ്റ്റന്റൈന് ജിങ്കനെ ക്യാപ്റ്റനാക്കുകയായിരുന്നു. ഇതാണ് കോച്ചും താരങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വരാന്‍ കാരണം. കോണ്‍സ്റ്റന്റൈനെ പരിശീലക സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ താരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫുട്ബോള്‍ ഫെഡറേഷന് ഇക്കാര്യത്തില്‍ കൃത്യമായി മറുപടി നല്‍കിയിട്ടില്ല. കോണ്സ്റ്റന്റൈന് പകരം ബംഗളൂരു എഫ്. സി പരിശീലകനായിരുന്നു ആല്‍ബര്‍ട്ട് റോക്കയെ കൊണ്ടുവരണമെന്ന ആവശ്യവും ഛേത്രി മുന്നോട്ട് വെച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കോണ്സ്റ്റന്റൈന് 2019 ഫെബ്രുവരെ കരാര്‍ നീട്ടിയത്. അടുത്ത വര്‍ഷം നടക്കുന്ന എ. എഫ്. സി കപ്പ് അവസാനിക്കുന്നത് വരെ കോണ്സ്റ്റന്റൈന് ടീമിനൊപ്പമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."