ഇന്ത്യാ-ചൈന ബന്ധം മെച്ചപ്പെടുത്താന്‍ മോദി-ജിങ്പിങ് കൂടിക്കാഴ്ച അടുത്ത മാസം
ന്യൂഡല്‍ഹി: ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലു ഷിഹോയ് അറിയിച്ചു. അടുത്ത മാസം അര്‍ജന്റീനയില്‍ വച്ചായിരിക്കും കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീനയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കെത്തുമ്പോഴായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക. ഇന്ത്യയും ചൈനയും തമ്മില്‍ മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ മോദിയും ഷി ജന്പിങുമായി ജോഹന്നാസ്ബര്‍ഗില്‍ ചര്‍ച്ച നടത്തിയിരുന്നു. ഏപ്രില്‍ മാസം ചൈനീസ് പട്ടണമായ വുഹാനില്‍ വച്ച് രണ്ട് നേതാക്കളും തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. ഡിസംബറില്‍ ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തുമെന്നും ഇവിടെ വച്ച് ഉന്നത തല ചര്‍ച്ച നടത്തുമെന്നും ചൈനീസ് സ്ഥാനപതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."