നാടകോത്സവ സ്മരണിക പ്രകാശനം ചെയ്തു
എരുമപ്പെട്ടി: വേലൂര്‍ ഗ്രാമകം 2016 നാടകോത്സവ സ്മരണികയുടെ പ്രകാശനം ചെയ്തു. വേലൂര്‍ ഇഫ് ക്രിയേഷന്‍സ് സംഘടിപ്പിച്ച ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്മരണിക തയ്യാറാക്കിയിരിക്കുന്നത്. സിനിമ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്മരണികയുടെ ആദ്യ പ്രതി വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍ ഏറ്റുവാങ്ങി. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ അധ്യക്ഷയായി. പഞ്ചായത്തംഗം അരുന്ധതി സുരേഷ്, ഗ്രാമകം 2016 ഡയറക്ടര്‍ പ്രബലന്‍ വേലൂര്‍, നാടക സംവിധായകന്‍ രഘുത്തമന്‍, സ്മരണിക ചീഫ് എഡിറ്റര്‍ സുരേഷ് പുതുകുളങ്ങര നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് ധര്‍ണ നടത്തി
ഗുരുവായൂര്‍: നഗരസഭ കൗണ്‍സിലര്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും കവര്‍ന്നെടുക്കുകയും ചെയ്യുന്ന ഭരണപക്ഷ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും ഗുരുവായൂര്‍ നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി പ്രസിഡന്റ് പി.എ.മാധവന്‍ ഉദ്ഘാടനം ചെയ്തു. അവകാശങ്ങള്‍ നിഷേധിക്കുകയും കവര്‍ന്നെടുക്കുകയും തുടര്‍ന്നാല്‍ അതിനെതിരായ സമരത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്നിലുണ്ടാവുമെന്ന് പി.എ മാധവന്‍ പറഞ്ഞു. റെയില്‍വേ മേല്‍പ്പാല വിഷയത്തില്‍ ജനങ്ങളെ വിഡികളാക്കി എട്ടുകാലി മമ്മൂഞ്ഞിന്റെ റോളാണ് സ്ഥലം എം.എല്‍.എയും നഗരസഭ ചെയര്‍പേഴ്‌സണും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് അധ്യക്ഷനായി. വി.വേണുഗോപാല്‍, കെ. മണികണ്ഠന്‍, എ.ടി സ്റ്റീഫന്‍, ജോയ് ചെറിയാന്‍, എം.വി ലോറന്‍സ്, കെ.പി ഉദയന്‍, കെ.പി.എ റഷീദ്, എന്നിവര്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ റഷീദ് കുന്നിക്കലും ധര്‍ണ്ണയെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."