അഴിമതിയുടെ കാര്യത്തില്‍ മോദിയും പിണറായിയും ഇരട്ട സഹോദരങ്ങള്‍: മുല്ലപ്പള്ളി
കൊച്ചി: അഴിമതി കാണിക്കുന്നതിലും അത് പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഇരട്ട സഹോദരന്മാരെപ്പോലെയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരേ എറണാകുളം മേനക ജങ്ഷനില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
റാഫേല്‍ ഇടപാടില്‍ 41,000 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ അനില്‍ അംബാനിയുടെ കമ്പനിയെ രക്ഷപ്പെടുത്താന്‍ നടത്തിയ നീക്കങ്ങളാണ് റാഫേല്‍ അഴിമതിയില്‍ കലാശിച്ചത്. ഇത് ജനമധ്യത്തില്‍ തുറന്ന് കാണിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. റാഫേല്‍ ഇടപാടിന് മോദി കൂട്ടുനിന്നതിന് സമാനമാണ് സംസ്ഥാനത്ത് ബ്രൂവറി വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകള്‍. ബ്രൂവറിയിലെ അഴിമതി തുറന്ന് കാട്ടിയത് പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലാണ്. ഗുജറാത്ത് കലാപത്തിന്റെ മുഖ്യകാരണക്കാരായ മോദിയെയും അമിത് ഷായെയും വെള്ളപൂശിയയാളെ സംസ്ഥാന പൊലിസ് മേധാവിയാക്കുകയാണ് അധികാരത്തില്‍ എത്തിയയുടന്‍ പിണറായി ചെയ്തത്. അത് മുഖ്യമന്ത്രിയുടെ ബി.ജെ.പി അനുഭാവം വ്യക്തമാക്കുന്നതാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷനായി. എം.എല്‍.എമാരായ വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, വി.പി സജീന്ദ്രന്‍, റോജി എം. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."