HOME
DETAILS

'അമ്മ'യില്‍ ഭിന്നത

  
backup
October 15 2018 | 19:10 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

കൊച്ചി: ദിലീപ് വിഷയത്തില്‍ 'അമ്മ'യില്‍ ചേരിപ്പോര്. വിഷയത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്, ഔദ്യോഗിക വക്താവ് ജഗദീഷ് എന്നിവരുടെ വിരുദ്ധ അഭിപ്രായം പുറത്തുവന്നതോടെയാണ് വിഷയത്തില്‍ സംഘടനയുടെ ചേരിതിരിവ് വ്യക്തമായത്. വിഷയത്തില്‍ നടിമാരുടെ പരാതി പരിഹരിക്കാന്‍ അധികം വൈകാതെ തന്നെ ഒരു വിശേഷാല്‍ ജനറല്‍ ബോഡി യോഗം വിളിച്ചുകൂട്ടാമെന്ന് അമ്മ കരുതുന്നു. ഈ വിഷയത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ ഉത്കണ്ഠ കണക്കിലെടുത്തു കൊണ്ട് ജനറല്‍ ബോഡി യോഗത്തില്‍ ചട്ടങ്ങള്‍ക്കപ്പുറം, ധാര്‍മികതയിലൂന്നിയുള്ള ഉചിത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയുമെന്ന് അമ്മ പ്രത്യാശിക്കുന്നതായും വ്യക്തമാക്കുന്നതാണ് ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പ്.
എന്നാല്‍ ജഗദീഷിനെ തള്ളിക്കൊണ്ടുള്ള നിലപാടാണ് ജനറല്‍ സെക്രട്ടറി സ്വീകരിച്ചത്. അടിയന്തരമായി ജനറല്‍ ബോഡി വിളിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന നിലപാട് സെക്രട്ടറി വ്യക്തമാക്കിയതോടെ അമ്മയിലെ അഭിപ്രായ ഭിന്നത മറനീക്കി.
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അപരാധിയോ, നിരപരാധിയോ ആണെന്ന നിലപാട് എടുത്തിട്ടില്ലെന്നാണ് ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറല്‍ ബോഡിക്ക് വിടാന്‍ തുടര്‍ന്നു കൂടിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറല്‍ ബോഡി എടുത്തത്. ഈ വിഷയത്തില്‍ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി അമ്മ ചര്‍ച്ച നടത്തി.
അവരുടെ ആവശ്യങ്ങള്‍ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും ചര്‍ച്ചയില്‍ പങ്കെടുത്ത രേവതിയും പാര്‍വതിയും പത്മപ്രിയയും തമ്മില്‍ ധാരണയായി. അതനുസരിച്ചാണ് ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി റദ്ദാക്കിയതും വിദഗ്ധ നിയമോപദേശത്തിന് വിടാന്‍ ഇരുകൂട്ടരും തീരുമാനിച്ചതും. അമ്മയ്ക്ക് ലഭിച്ച ഉപദേശം ഒരു ജനറല്‍ ബോഡി വിളിച്ചുകൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാല്‍ രേവതിക്കും പാര്‍വതിക്കും പത്മപ്രിയക്കും ലഭിച്ച ഉപദേശം എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നു.
അമ്മയില്‍ നിന്നു രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ ഒരു വിശേഷാല്‍ ജനറല്‍ ബോഡി വിളിച്ചുകൂട്ടാമെന്നും കുറിപ്പില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  25 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago