കശ്മീരില്‍ ചാവേറാക്രമണത്തിന് ശ്രമം; നാല് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചാവേറാക്രമണം നടത്താനെത്തിയ നാലു തീവ്രവാദികളെ സൈന്യം വധിച്ചു. ബന്ദിപ്പോര ജില്ലയിലെ സി.ആര്.പി.എഫിന്റെ 45 ാം ബറ്റാലിയന് ക്യാമ്പിന് നേരെ ആക്രമണം നടത്താനായിരുന്നു പദ്ധതി. പുലര്‍ച്ചെ നാലോടെ ആയിരുന്നു ആക്രമണം. ആയുധധാരികളായ തീവ്രവാദികള്‍ ക്യാമ്പിന് നേര്‍ക്ക് തുടര്‍ച്ചയായി വെടിവെപ്പ് നടത്തുകയായിരുന്നു.
തീവ്രവാദികളില്‍ നിന്ന് നാല് എ.കെ 47 റൈഫിള്‍സ്, ഗ്രനേഡ് ലോഞ്ചര്‍, വെടിമരിന്ന് തുടങ്ങിയവ പിടിച്ചെടുത്തതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ സേന തെരച്ചില്‍ നടത്തുകയാണ്.
ജൂണ്‍ മൂന്നിന് ഖ്വാസിഗഡ് ജില്ലയില്‍ സൈനിക വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."