HOME
DETAILS
MAL
നീലക്കുറിഞ്ഞി പറിച്ചതിന് 2,000 രൂപ പിഴയീടാക്കി
backup
October 15 2018 | 19:10 PM
മറയൂര്‍ (ഇടുക്കി): കാന്തല്ലൂര്‍ ഭാഗത്തുനിന്നു നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ച വിനോദസഞ്ചാരിയില്‍നിന്നു 2,000 രൂപ പിഴയീടാക്കി. കാന്തല്ലൂര്‍-മറയൂര്‍ റോഡില്‍ പയസ് നഗര്‍ വനംവകുപ്പ് ചെക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ വാഹനത്തില്‍ നീലക്കുറിഞ്ഞി കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
മറയൂര്‍ മലനിരകളിലെ കാന്തല്ലൂര്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ എറണാകുളം സ്വദേശി രതീഷ് കുമാറില്‍നിന്നാണ് പിഴയീടാക്കിയത്. കുറിഞ്ഞിച്ചെടികള്‍ പറിക്കാതിരിക്കാന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് വ്യാപകമായി ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികളില്‍ ചിലര്‍ ചെടികള്‍ നശിപ്പിക്കാറുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫിസര്‍ അരുള്‍ മാഹാരജയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പിഴയീടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."