നാല് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 9,869 ആയി
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി നാല് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്തയുടെ മദ്റസകളുടെ എണ്ണം 9,869 ആയി.
ദാറുല്‍ ഉലൂം ഇസ്ലാമിക് സ്കൂള്‍ മദ്റസ സെവന്‍ത്ത് ബ്ലോക്ക് കൃഷ്ണപുര, അല്‍ മദ്റസത്തുല്‍ മുളരിയ്യ ത്രാമ്മര് (ദക്ഷിണ കന്നഡ), ഇശാഅത്തുല്‍ ഇസ്ലാം കട്ടത്തില, തൈ്വബ എജ്യുക്കേഷണല്‍ മദ്റസ ബേര്‍ക്ക (കാസര്‍കോട്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക സംസ്ഥാനത്തെ മദ്റസകള്‍ക്ക് ഏപ്രില്‍ മാസത്തെ മധ്യവേനല്‍ അവധിക്കു പകരം ഒക്ടോബര്‍ 15 മുതല്‍ 21 വരെ അവധി നല്കാന് തീരുമാനിച്ചു.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, എം.എ ഖാസിം മുസ്ലിയാര്, സാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്ലിയാര്, എം.എം മുഹ്യുദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."