HOME
DETAILS
MAL
ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, ജനാധിപത്യത്തെ തകര്‍ക്കുന്ന നീക്കങ്ങള്‍ക്ക് വഴിപെടില്ല- എന്‍.ഡി.ടി.വി
backup
June 05 2017 | 07:06 AM
ന്യൂഡല്‍ഹി: പ്രണോയ് റോയിയുടെ വീടുകളില്‍ നടത്തിയ റെയ്ഡിനെതിരെ വിശദീകരണവുമായി എന്‍.ഡി.ടി.വി. മനഃപൂര്‍വം ഉപദ്രവിക്കുന്നതിനാണ് പഴയതും തെറ്റായതുമായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്ഡ് നടത്തുന്നത്. വ്യത്യസ്ത ഏജന്‍സികളുടെ ഭാഗത്തു നിന്ന് ദുരുദ്ദേശപരമായി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ അക്ഷീണം പോരാടും. ജനാധിപത്യത്തയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കു മുന്നില്‍ മടുട്ടുകുത്തില്ലെന്നും പ്രസ്താവനയിലൂടെ എന്‍.ഡി.ടി.വി അധികൃതര്‍ അറിയിച്ചു.
എല്ലാ ശക്തികളേയും മറികടന്ന് രാജ്യത്തിനായി പോരാടുമെന്നാണ് ഇന്ത്യന്‍ സംവിധാനങ്ങളെ തകര്ക്കാനുദ്ദേശിക്കുന്നവരോട് പറയാനുള്ളതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."