ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം ആരോഗ്യം; അഖിലേന്ത്യാ സൈക്ലത്തോണ്‍ 17ന്
തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടേയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 'ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യം' എന്ന ആശയം മുന്‍നിര്‍ത്തി 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
17ന് രാവിലെ 6.30ന് കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍വച്ച് സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോണ്‍ മന്ത്രി കെ.കെ. ശൈലജ ഫ്‌ളാഗോഫ് ചെയ്യും. തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിയിലേക്കാണ് സൈക്കിള്‍ യാത്ര. 7500 സൈക്കിള്‍ യാത്രക്കാര്‍ 150 ദിവസത്തെ സാഹസിക സൈക്കിള്‍ യാത്രയാണ് നടത്തുന്നത്.
ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ബാറ്റണ്‍ ഏറ്റുവാങ്ങുന്നതോടെ സൈക്കിള്‍ റാലിക്ക് തുടക്കമാകും. പാപ്പനംകോട്, നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, ചെങ്കല്‍, പാറശാല എന്നീ വഴികളിലൂടെ സഞ്ചരിച്ച് കളിയിക്കാവിള ഗ്രേയ്‌സ് ടി.ടി.സി.യിലെത്തി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന് സൈക്ലത്തോണ്‍ ബാറ്റണ്‍ കൈമാറും.
16ന് വൈകുന്നേരം നാലിന് കനകക്കുന്ന്, തമ്പാനൂര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ്, തെരുവു നാടകം എന്നിവ അരങ്ങേറും. വൈകുന്നേരം അഞ്ചിന ്കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് മന്ത്രി കെ.കെ. ശൈലജ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
വൈകുന്നേരം ആറുമുതല്‍ മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ പരിശോധിക്കാനുള്ള മൊബൈല്‍ ടെസ്റ്റിംഗ് ലാബിന്റെ സേവനം, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം, ഭക്ഷ്യ വസ്തുക്കളിലെ മായം കലര്‍ത്തലുമായി ബന്ധപ്പെട്ട സംശയ ദൂരീകരണം എന്നിവയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."