HOME
DETAILS

ജി.എസ്.ടി: സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന മാധ്യമ അജണ്ട വിലപ്പോവില്ല- ജെയ്റ്റ്‌ലി

  
backup
June 05 2017 | 07:06 AM

gst-jaitely

ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന മാധ്യമ അജണ്ട വിലപ്പോവില്ലെന്ന്  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍ ജി.എസ്.ടിക്കെതിരെ രംഗത്തു വന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. സിനിമമേഖലയില്‍ 28 ശതമാനം നികുതി വര്‍ധിപ്പിച്ചതിനെതിരെയാണ് കമല്‍ രംഗത്തു വന്നത്.

കേന്ദ്രം ഒരോ മേഖലയിലെ പ്രാതിനിധ്യവും വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍ക്കാറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നടപടി വിലപ്പോകില്ല. ജി.എസ്.ടിയില്‍ തിരുത്ത് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി സി.എന്‍.ബി.സി ടിവി 18ന്  നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിലവില്‍ വിനോദ നികുതിയുടെ ശരാശരി 29.1 ശതമാനമായിരുന്നു. ജി.എസ്.ടിയുടെ കീഴില്‍ അത്  28 ശതമാനമാക്കി നിശ്ചയിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ജിയഎസ്.ടി നടപ്പിലാവുന്നതോടെ പലതിനും നിലവിലുള്ളതിനേക്കാള്‍ വില കുറയുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ജി.എസ്.ടി പ്രാബല്യത്തില്‍ വന്നാല്‍ പ്രാദേശിക സിനിമ മേഖല തകരുമെന്നും താനടക്കമുള്ള പലരും അഭിനയം നിര്‍ത്തേണ്ടി വരുമെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. 'ചരക്കു സേവന നികുതി 18 ശതമനമാക്കി കുറച്ചില്ലെങ്കില്‍ പ്രാദേശിക സിനിമകള്‍ക്ക് അതിജീവിക്കാനാകില്ല. തോന്നിയ പോലെ നികുതി പിരിക്കാന്‍ ഇതെന്താ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണോ'- എന്നായിരുന്നു കമലിന്റെ പ്രതികരണം.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago