വാളയാര്‍ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലിസ്
തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലിസിന്റെ റിപ്പോര്‍ട്ട്. കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ മതിയായ രേഖകളില്ല. മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും ജില്ലാ പൊലിസ് മേധാവി മനുഷ്യാവകാശ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അട്ടപ്പളം സ്വദേശികളായ കൃതിക(11) ശരണ്യ(9) എന്നീ സഹോദരികളെയാണ് കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സഹോദരിമാർ പലവട്ടം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. മൂത്ത കുട്ടി കൃതികയെ ജനുവരി 13 നും, സമാനമായ രീതിയില്‍ ശരണ്യയെ മാര്‍ച്ച് നാലിനുമായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടാതെ കേസുമായി ബന്ധപ്പെട്ട് നാലു പേരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."