വിരമിക്കുമെന്ന് ഞാന്‍ പറഞ്ഞോ? വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ക്രിസ് ഗെയില്‍
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കരീബയര്‍ കൂറ്റനടിക്കാരന്‍ ക്രിസ് ഗെയില്‍. ഞാന്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും ഏതെങ്കിലും വിരമിക്കലിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗെയില്‍ പറഞ്ഞു. ഇന്ത്യക്കെതിരെ ഇന്നു പുലര്‍ച്ചെ അവസാനിച്ച മൂന്നാം ഏകദിന മല്‍സരത്തോടെ ഗെയില്‍ രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ 41 പന്തുകളില്‍ നിന്ന് 72 റണ്‍സാണ് ഗെയില്‍ നേടിയത്. അഞ്ചുസിക്‌സറുകളും എട്ടു ബൗണ്ടറികളും ഗെയിലിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടും.
ഉജ്വല ഇന്നിങ്‌സിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഗെയിലിന് വിടനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെയാണ് താന്‍ വിരമിക്കാന്‍ പോവുന്നില്ലെന്ന പ്രഖ്യാപനവുമായി ഗെയില്‍ രംഗത്തുവന്നത്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വിരമിക്കുന്നില്ലെന്ന് ഗെയില്‍ പറയുന്ന പത്ത് സെക്കന്‍ഡ് വരുന്ന വീഡിയോ ദൃശ്യം വിന്‍ഡീസ് ക്രിക്കറ്റിന്റെ ട്വിറ്റര്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.
ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ ക്രിസ് ഗെയ്ല്‍ പറഞ്ഞിരുന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷമേ വിരമിക്കൂ എന്ന് പിന്നീട് ഗെയ്ല്‍ തിരുത്തി. ഈ തീരുമാനമാണ് വീണ്ടും ഗെയില്‍ തിരുത്തുന്നത്. 300 ഏകദിനങ്ങളില്‍ നിന്ന് 10,408 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമാണ്.
I Didn't Announce Anything, Chris Gayle Dismisses Retirement Speculations
The question you've all been asking..has @henrygayle retired from ODI cricket?? #MenInMaroon #ItsOurGame pic.twitter.com/AsMUoD2Dsm
— Windies Cricket (@windiescricket) August 14, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."