HOME
DETAILS
MAL
ഏഷ്യയിലേക്കുള്ള എണ്ണവില സഊദി വര്‍ധിപ്പിക്കുന്നു
backup
June 05 2017 | 09:06 AM
റിയാദ്: സഊദിയില്‍ നിന്നും ഏഷ്യന്‍ വിപണികളിലേക്ക് കയറ്റി അയക്കുന്ന എണ്ണയുടെ വിലയില്‍ നേരിയ വര്‍ധനവ് വരുത്താന്‍ സഊദി ദേശീയ എണ്ണ ക്കമ്പനിയായ അരാംകോ ഒരുങ്ങുന്നു.
സഊദിയുടെ പുതിയ നീക്കം ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ എണ്ണ വിപണിയില്‍ വില വര്‍ധനവിന് കാരണമായേക്കും. പുതിയ വര്‍ധനവ് ജൂലൈ മാസത്തോടെ അരാംകോ പുറത്തു വിടും. ഏഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന നിലവിലെ പ്രമുഖ എണ്ണയുല്പാദന രാജ്യമാണ് സഊദി.
ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ വിലയില്‍ മൂന്നു മാസം മുന്‍പ് അരാംകോ നേരിയ കുറവ് വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."