HOME
DETAILS

എളുപ്പം വരക്കാവുന്ന ചിത്രങ്ങള്‍

  
backup
June 05 2017 | 09:06 AM

column-by-mv-sakhariya-thingal-dasa

പ്രതിഭാധനനായ ഒരു ചിത്രകാരന്‍ ഒരിക്കല്‍ ചൈനയിലെ ചക്രവര്‍ത്തിക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ച് കൊണ്ടിരിക്കുകയായിരുന്നു. വരക്കുന്നത് കാണാനെത്തിയ ചക്രവര്‍ത്തി അയാളോട് ചോദിച്ചു.


'ഏത് ചിത്രങ്ങള്‍ വരക്കാനാണ് ഏറ്റവും പ്രയാസം?'
'കുതിരകളുടെയും പട്ടികളുടെയുമൊക്കെ ചിത്രങ്ങളാണ് ഏറ്റവും പ്രയാസകരം'
ചിത്രകാരന്‍ നല്‍കിയ മറുപടി ചക്രവര്‍ത്തിയെ അതിശയിപ്പിച്ചു.
'അപ്പോള്‍ ഏറ്റവും എളുപ്പമുള്ളതോ?'


'മാലാഖമാരെയും പിശാചുക്കളെയും പ്രേതങ്ങളെയുമൊക്കെ വരക്കാനാണ് ഏറ്റവും എളുപ്പം'. 'കാരണം?' 'കാരണം, നായ്ക്കളെയും കുതിരകളെയും ജനങ്ങള്‍ക്കറിയാം. രാവും പകലും അവര്‍ക്ക് മുമ്പില്‍ത്തന്നെയുണ്ട് ഈ ജീവികള്‍. അതിനാല്‍ അവയുടെ ചിത്രങ്ങള്‍ ശരിക്കും അതേ പോലെത്തന്നെയായിരിക്കണം. ചിത്രങ്ങളെ യഥാര്‍ത്ഥ ജീവികളുമായി അവര്‍ താരതമ്യം ചെയ്യും. രൂപം കൃത്യമല്ലെങ്കില്‍ അവരൊരിക്കലും അംഗീകരിക്കില്ല. പക്ഷെ പ്രേതങ്ങളുടെയും പിശാചുക്കളുടെയും കാര്യം അങ്ങിനെയല്ലല്ലോ. അവക്ക് രൂപമില്ല, അവയെ ആരും കണ്ടിട്ടില്ല. അഥവാ കണ്ടുവെന്ന് പറയുന്നവരുണ്ടായാലും പലരും പല രൂപങ്ങളിലാണ് കാണുന്നതും!! അത്‌കൊണ്ട് കാര്യം വളരെ എളുപ്പം! ഭാവന പോലെ വരച്ച് പോവാം'.
എളുപ്പം എന്ന് പൊതുവെ വിചാരിക്കുന്ന ചിത്രങ്ങള്‍ വരക്കാനാണ് ഏറ്റവും പ്രയാസം എന്ന തിരിച്ചറിവ് നമുക്കിടയില്‍ കുറച്ച് പേര്‍ക്ക് മാത്രമേയുള്ളു. എല്ലാവരും വരക്കുന്ന 'എളുപ്പമുള്ള ചിത്രങ്ങളുടെ പിന്നാലെ പോവാനാണ് അധികം പേരും താല്‍പ്പര്യപ്പെടുന്നത് എന്ന് പറയാം. എളുപ്പമുള്ളതെന്ന വിശ്വാസത്തില്‍ ലക്ഷക്കണക്കിന് പേര്‍ ഒരേ മല്‍സരത്തില്‍ പങ്കെടുക്കുന്ന കൗതുകകരമായ കാഴ്ചയാണ് എങ്ങും. എളുപ്പമുള്ള പരീക്ഷയാണ്, നിനക്കൊക്കെ വഴങ്ങുന്നതാണ്, എന്നൊക്കെ നിഷ്‌കളങ്ക യൗവനങ്ങളെ നിരന്തരം ആരൊക്കെയോ ചേര്‍ന്ന് പഠിപ്പിച്ച് വച്ചിരിക്കുന്നത് കൊണ്ടാവാം എല്‍.ഡി.ക്ലര്‍ക്കിന്റെ തസ്തികയിലേക്ക് 18 ലക്ഷത്തോളം പേരാണ് അപേക്ഷകര്‍. എങ്ങും എല്‍.ഡി.സി ജ്വരം!! കോച്ചിങ്ങിനായി നെട്ടോട്ടം.
ഇത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടെന്നാണോ വിവക്ഷ? അല്ലേയല്ല. പരിശ്രമിച്ചോളൂ. നല്ലത് തന്നെ. ഇനിയിപ്പോള്‍ ലാസ്റ്റ് ഗ്രേഡിന്റെ വിജ്ഞാപനം വരികയായി. അവിടെയും സ്ഥിതി ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. നാട്ടിലെ എല്ലാവരും അപേക്ഷിക്കും എന്നുതന്നെ അതിശയോക്തി കലര്‍ത്തി പറഞ്ഞാലും വാസ്തവമില്ലാതല്ല!!
എസ്.എസ്.എല്‍.സി തോറ്റവരും ജയിച്ചവരും പ്ലസ് ടുക്കാരും ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും കാണും അപേക്ഷകരില്‍. നെറ്റും സെറ്റുമൊക്കെ നേടിയവരും എന്‍ജിനീയര്‍മാരും പി.എച്ച്.ഡി നേടി ഡോക്ടര്‍ പട്ടം നേടിയവരുമൊക്കെ ഇത്തരത്തില്‍ അപേക്ഷിക്കുന്നവരിലുണ്ട്. ഇതിലുമില്ല തെറ്റൊന്നും. അവരും
ഇതൊക്കെ എഴുതേണ്ടത് തന്നെ. എല്ലാ പരീക്ഷകളുമെഴുതുന്നതിലൂടെ ആര്‍ജ്ജിക്കുന്ന പരീക്ഷാ പരിചയ സമ്പത്ത് പ്രധാനമാണ്. ഭാവിയില്‍ മികച്ച തൊഴില്‍ കരസ്ഥമാക്കുന്നതിന്റെ മുന്നോടിയായി, തല്‍ക്കാലം എത്രയും വേഗം തൊഴിലില്ലാക്കാലം അവസാനിപ്പിക്കാനുള്ള മനോഭാവവും നല്ലത് തന്നെ.
എങ്കില്‍ ഇവിടെ ഇത് വിവരിക്കാനുള്ള കാരണം?


കമ്പൈന്റ് ഗ്രാജ്വേറ്റ് ലവല്‍ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചതും അതിനോട് നമ്മുടെ യുവജനങ്ങളുടെ പ്രതികരണവും കാണുക.
കേന്ദ്രഗവണ്മെന്റിന്റെ വിവിധ തസ്തികകളിലാണ് നിയമനം. ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. പരീക്ഷാ തിയ്യതി കൃത്യമായി പ്രഖ്യാപിക്കും. അത് പോലെ കൃത്യമായ സമയത്ത് നിയമനവുമുണ്ടാവും. ഹയര്‍ സെക്കന്‍ഡറി അപേക്ഷാ യോഗ്യതയായി നടത്തുന്ന പരീക്ഷയുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. അവിടെയും പരീക്ഷയും നിയമനവുമൊക്കെ കൃത്യമായി നടക്കും.
എന്നിട്ടും ഇതിനൊന്നും അപേക്ഷിക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ടാവും, കേരളത്തില്‍ നിന്ന് അപേക്ഷകരുടെ തള്ളിച്ചയില്ല!! ബിരുദധാരികളും അതിന് മീതെ യോഗ്യത നേടിയവരുമൊക്കെ നാട്ടില്‍ ധാരാളമുണ്ട്. എന്നിട്ടും ലാസ്റ്റ് ഗ്രേഡിനപേക്ഷിച്ച ബിരുദക്കാരില്‍ നല്ലൊരു ശതമാനവും ഈ ഭാഗത്തേക്ക് തിരിയുന്നില്ല!
സുപരിചിതമായതിന്റെ പിന്നാലെയാണ്, മറ്റെല്ലാവരും പോവുന്നതിന്റെ പിന്നാലെയാണ്, അഥവാ ആ വഴിയിലൂടെ മാത്രമാണ്, നമ്മുടെ യുവജനങ്ങളുടെ പോക്ക്. പുതിയ സാധ്യതകള്‍ പരീക്ഷിക്കാനും തന്റെ യോഗ്യതകള്‍ക്കനുസരിച്ചുള്ള ജോലികള്‍ക്ക് ശ്രമിക്കാനുമുള്ള ധൈര്യം പലര്‍ക്കുമില്ല.

അതെ, എല്ലാവരും അപേക്ഷിക്കുന്നതിന്റ പിന്നാലെയും പോയ്‌ക്കൊള്ളൂ. നടന്ന് തേഞ്ഞ പാതകളിലൂടെ നടക്കാം. പക്ഷെ അജ്ഞാത ലോകമെന്ന് കരുതി പലരും ഉപേക്ഷിക്കുന്ന പാതകള്‍ ചിലപ്പോള്‍ എളുപ്പമായിക്കൂടെന്നില്ല. മല്‍സരം കുറഞ്ഞിരിക്കും.
റോബര്‍ട് ഫ്രോസ്റ്റ് പറയുന്നത് നോക്കൂ. വനപാത രണ്ടായി പിരിയുകയായിരുന്നു. ഞാന്‍ തിരഞ്ഞെടുത്തത് അധികമാളുകള്‍ സഞ്ചരിക്കാത്ത വഴി. അതാണ് എല്ലാ മാറ്റങ്ങളുമുണ്ടാക്കിയതും!


'Two roads diverged in a wood, and I I took the one lesst raveled by, and that has made all the differenc-e.' Robert Frost
അനുഭവം, സഞ്ചാരം അത് തന്നെയാണ് പഠനം എന്ന് യൂറിപ്പിഡിസ്.


'Experience,travel these are as education in themselves' Euripides


ധൈര്യം കുറവാണെങ്കിലും, വേണ്ടത്ര പരിചയമില്ലെങ്കിലും നമുക്ക് വിഷമമേറിയ വഴികളിലൂടെയും സഞ്ചരിച്ച് നോക്കാം. അനുഭവങ്ങളിലൂടെ ധാരാളം പഠിക്കാനുണ്ടാവും, തീര്‍ച്ച.
Have patience. All thin-gs are difficult before they become esay. എന്ന് പേര്‍ഷ്യന്‍ കവി ഷാദി സിറാസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago