HOME
DETAILS
MAL
റോഡ് പണിയും സംഭരണി ശുദ്ധീകരണവും ഒരുമിച്ച്; ഗതാഗതം ദുരിതമയമായി
backup
October 16 2018 | 01:10 AM
എടച്ചേരി: വടകര-തൊട്ടില് പാലം റോഡ് വികസന പ്രവൃത്തി തുടങ്ങിയതോടെ പലയിടങ്ങളിലും ഗതാഗത തടസം രൂക്ഷമായി. കൈനാട്ടി മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ ഭാഗങ്ങളിലുള്ള ഓവുപാലങ്ങളുടെ പുനര്‍നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനിടെ പുറമേരി വാട്ടര്‍ ട്രീറ്റ് മെന്റ് പ്ലാന്റില്‍ ശുദ്ധീകരണം നടക്കുന്നതിനാല്‍ വെള്ളം തുറന്നു വിട്ടത് ജോലിക്ക് തടസമായി. ഇതുവഴിയുള്ള വാഹന ഗതാഗതവും ഏറെ ദുഷ്കരമായി. ഓവുചാല്‍ പാലം പണി നടക്കുന്ന ഭാഗത്ത് റോഡില്‍ കുഴിയെടുത്തതിനാല്‍ റോഡിന്റെ പകുതി ഭാഗം മാത്രമാണ് വാഹനങ്ങള്‍ക്ക് പോവാനായുള്ളത്.
പ്ലാന്റ് ശുചീകരിക്കുന്നതിനായി വെള്ളംതുറന്നു വിട്ടതോടെ ഈ ഭാഗത്ത് റോഡിലൂടെ പരന്നൊഴുകുകയായിരുന്നു. ഇത് കാരണം ഇവിടെ ഏറെ നേരം രൂക്ഷമായ ഗതാഗത തടസവും നേരിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."